വിൽപനക്കായി സൂക്ഷിച്ച 1143 കുപ്പി ഇന്ത്യൻ നിർമിത വിദേശ മദ്യം പിടികൂടി.
വളാഞ്ചേരി: ബാറിന് സമീപമുള്ള സ്വകാര്യ കെട്ടിടത്തിലെ മുറിയിൽനിന്ന് വിൽപനക്കായി സൂക്ഷിച്ച 1143 കുപ്പി ഇന്ത്യൻ നിർമിത വിദേശ മദ്യം തിരൂർ, കുറ്റിപ്പുറം സർക്കിൾ എക്സൈസ് സംഘം സംയുക്തമായി നടത്തിയ റെയ്ഡിൽ പിടികൂടി.
വളാഞ്ചേരിയിലെ ബാറിനു സമീപം അനധികൃത മദ്യവിൽപന നടക്കുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് ഞായറാഴ്ച രാവിലെ നടത്തിയ പരിശോധനയിലാണ് മദ്യം പിടികൂടിയത്. കോട്ടയം മീനച്ചിൽ താലൂക്കിൽ പൂഞ്ഞാർ സ്വദേശി കല്ലിക്കൽ വീട്ടിൽ ജെൻസൺ മാത്യുവിനെ (37) എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ബി. സുമേഷിന്റ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തു.