Fincat

ഇറാഖ് തീരത്ത് കപ്പലിലുണ്ടായ തീപിടിത്തത്തിൽ മലയാളി മരിച്ചു

ജോർദാൻ: ഇറാഖ് തീരത്ത് കപ്പലിൽ ഉണ്ടായ തീപിടിത്തത്തിൽ മലയാളി മരിച്ചു. കപ്പൽ ജീവനക്കാരനായ കോഴിക്കോട് കൊയിലാണ്ടി സ്വദേശി അതുൽരാജാണ് (28) മരിച്ചത്.

1 st paragraph

ജൂലൈ 13നാണ് അപകടം നടന്നത്. എന്നാല്‍, ഇന്നാണ് വിവരം നാട്ടിലറിയുന്നത്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ ആരംഭിച്ചു. പേർഷ്യൻ ഉൾക്കടലിൽ ഉണ്ടായ അപകടത്തിൽ രണ്ട് ഇന്ത്യക്കാരടക്കം ഒൻപത് പേർ മരിച്ചതായാണ് വിവരം.