മനുഷ്യ സ്‌നേഹത്തിന്റെ ഉദാത്ത മാതൃകയാവാന്‍ ജനപ്രതിനിധികള്‍ക്ക് കഴിയണം – പി. ഉബൈദുള്ള എം എല്‍ എ

കോഡൂര്‍ : മനുഷ്യ സ്‌നേഹത്തിന്റെ ഉദാത്ത മാതൃകയാവാന്‍ ജനപ്രതിനിധികള്‍ക്ക് സാധിക്കണമെന്ന് പി. ഉബൈദുള്ള എം എല്‍ എ പറഞ്ഞു.കോവിഡ് കാലത്ത് സമൂഹം നേരിടുന്ന വെല്ലുവിളികളെ ഏറ്റെടുക്കുവാനും പരസ്പരം സഹകരണത്തിന്റെയും സഹായത്തിന്റെയും മാര്‍ഗ്ഗത്തിലൂടെ മുന്നോട്ടു പോകാന്‍ അദ്ദേഹം അഭ്യര്‍ത്ഥിച്ചു. മുമ്പെങ്ങുമില്ലാത്തവിധം ലോകത്തെ ബാധിച്ച ഈ മഹാമാരിയില്‍ നിന്നും ജനങ്ങളെ സംരക്ഷിക്കുന്നതിന് തന്റെ ഉത്തരവാദിത്വം ഭംഗിയായി നിര്‍വഹിക്കുവാന്‍ കഴിയണമെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് തീര്‍ത്ത പ്രതിസന്ധിയില്‍ സഹജീവികളോട് സ്‌നേഹം പ്രകടിപ്പിച്ച് അവരെ ചേര്‍ത്തു പിടിച്ച കോഡൂര്‍ പഞ്ചായത്ത് അംഗം കെ എന്‍ ഷാനവാസിന്റെ പ്രവര്‍ത്തനം ഏറെ പ്രശംസനീയമാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. കോഡൂര്‍ പഞ്ചായത്തിലെ വടക്കേമണ്ണ രണ്ടാം വാര്‍ഡിലെ മുഴുവന്‍ പേര്‍ക്കും ബക്രീദ് -ഓണം കിറ്റുകളും എസ് എസ് എല്‍ സി പരീക്ഷയില്‍ ഉന്നത വിജയം നേടിവരെ അനുമോദിക്കല്‍ ചടങ്ങും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വടക്കേമണ്ണ രണ്ടാം വാര്‍ഡിലെ മുഴുവന്‍ പേര്‍ക്കും ബക്രീദ് -ഓണം കിറ്റുകളും എസ് എസ് എല്‍ സി പരീക്ഷയില്‍ ഉന്നത വിജയം നേടിവരെ അനുമോദിക്കല്‍ ചടങ്ങും പി ഉബൈദുള്ള എം എല്‍ എ ഉദ്ഘാടനം ചെയ്യുന്നു

ഗ്രാമപഞ്ചായത്ത് അംഗം കെ എന്‍ ഷാനവാസ് അധ്യക്ഷത വഹിച്ചു. കോഡൂര്‍ പഞ്ചായത്ത് പ്രസിഡന്റ് റാബിയ ചോലക്കല്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം എം ടി ബഷീര്‍, കോഡൂര്‍ പഞ്ചായത്ത് മുസ്ലീം ലീഗ് പ്രസിഡന്റ് വി മുഹമ്മദ് കുട്ടി, ജന. സെക്രട്ടറി കെ എന്‍ എ ഹമീദ് മാസ്റ്റര്‍, ട്രഷറര്‍ പി സി മൊയ്തീന്‍കുട്ടി മാസ്റ്റര്‍, സെക്രട്ടറിമാരായ എം പി മുഹമ്മദ്, അബ്ബാസ് പൊന്നേത്ത്, മുന്‍ ഗ്രാമപഞ്ചായത്ത് അംഗം സി പി ഷാജി, വാര്‍ഡ് ലീഗ് പ്രസിഡന്റ് പി പി ഹനീഫ, ജന. സെക്രട്ടറി സി എച്ച് ഫസലുറഹ്്മാന്‍, പഞ്ചായത്ത് യൂത്ത് ലീഗ് ട്രഷറര്‍ അഡ്വ. അഫീഫ് പറവത്ത്, പി അലവിക്കുട്ടി ഹാജി, പി പി ഹംസ, മജീദ് കാട്ടില്‍, പരി മുഹമ്മദാലി, വി അബ്ബാസ്, മജീദ് മാട്ടുമ്മല്‍, എം പി റഹീം, കെ പി സിദ്ധീഖ്, പി പി അനീസ്, പി പി മുജീബ്, പി പി നിസാര്‍, നൗഫല്‍ വെന്തൊടി, എം പി ഷുക്കൂര്‍, അവുലന്‍ ഗഫൂര്‍, വി ടി ജസീര്‍ എന്നിവര്‍ പങ്കെടുത്തു.