Fincat

ഫോൺ ചോർത്തൽ; കേന്ദ്ര സർക്കാർ നിലപാട് ദുരൂഹം: ഇ ടി. മുഹമ്മദ് ബഷീർ എം.പി

ഇസ്രായേൽ സോഫ്റ്റ്‌വെയർ ആയ പെഗാസസ് ഉപയോഗിച്ച് പ്രമുഖ വ്യക്തികളുടെ ഫോൺ സംഭാഷണം ചോർത്തിയ സംഭവം വളരെ ഗൗരവമുള്ളതാണെന്നും കേന്ദ്ര സർക്കാരിന്റെ ഇക്കാര്യത്തിലുള്ള നിലപാട് ദുരൂഹമാണെന്നും മുസ്ലിം ലീഗ് പാർലമെന്റ് പാർട്ടി ലീഡർ ഇ.ടി. മുഹമ്മദ് ബഷീർ എം.പി പറഞ്ഞു.

1 st paragraph

സോഫ്റ്റ്‌വെയർ ഉപയോഗിച്ച് സുപ്രീം കോടതി ജഡ്ജ്, കേന്ദ്ര മന്ത്രിമാർ, പ്രതിപക്ഷ നേതാക്കൾ, മാധ്യമ പ്രവർത്തകർ തുടങ്ങിയവരുടെ ഫോൺ വിവരങ്ങളാണ് ചോർത്തിയതായി അറിയുന്നത്. ഇത് സാധാരണ ജനങ്ങളുടെ സ്വകാര്യതയിലേക്കുള്ള കടന്നു കയറ്റവും ചാരപ്രവർത്തനവും കൂടിയാണ്.

2nd paragraph

സർക്കാർ ഇതിനെ വളരെ ലാഘവത്തോടെയാണ് കാണുന്നതെന്നു മാത്രമല്ല ഇതെല്ലാം കെട്ടുക്കഥകളാണ് എന്ന രീതിയിലാണ് പ്രതികരിച്ചിരിക്കുന്നത്. സർക്കാറിന്റെ ഈ നിലപാട് ദുരൂഹത വർദ്ധിപ്പിക്കുന്നതാണ്.ഇതിന്റെ നിജസ്ഥിതി അറിയുന്നത് വരെ രാജ്യം തന്നെ മുൾമുനയിലാണ്.ഇക്കാര്യത്തിൽ കോടതിയുടെ മേൽനോട്ടത്തിൽ യുദ്ധകാലാടിസ്ഥാനത്തിൽ അനേഷണം നടത്താൻ സർക്കാർ തയ്യാറാവണം.

 

ഇക്കാര്യം പ്രതിപക്ഷ കക്ഷികളോടപ്പം ചേർന്നു പാർലമെന്റിൽ ഉന്നയിക്കാൻ മുസ്ലിം ലീഗ് സജീവമായ പങ്ക് നിർവഹിക്കുമെന്നും ഇ. ടി പറഞ്ഞു.