കോവിഡ് 19: മലപ്പുറം ജില്ലയില്‍ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 16.36 ശതമാനം2,318 പേര്‍ക്ക് രോഗബാധ; 2,221 പേര്‍ക്ക് രോഗമുക്തി

മലപ്പുറം ജില്ലയില്‍ ബുധനാഴ്ച (2021 ജൂലൈ 21) 2,318 പേര്‍ക്ക് കോവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 16.36 ശതമാനമാണ് ജില്ലയിലെ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്. 2,221 പേര്‍ വിദഗ്ധ പരിചരണത്തിനു ശേഷം രോഗവിമുക്തരായി. ഇതോടെ ജില്ലയില്‍ കോവിഡ്മുക്തരായവരുടെ എണ്ണം 3,55,068 ആയി.ബുധനാഴ്ച കോവിഡ് സ്ഥിരീകരിച്ചവരില്‍ കൂടുതല്‍ പേര്‍ക്കും രോഗികളുമായുള്ള സമ്പര്‍ക്കത്തിലൂടെയാണ് വാറസ്ബാധയുണ്ടായിരിക്കുന്നത്. 2,246 പേര്‍ക്കാണ് ഇത്തരത്തില്‍ നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്. 27 പേര്‍ക്ക് ഉറവിടമറിയാതെയാണ് രോഗബാധ. ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഒരാള്‍ക്കും വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയ ഏഴ് പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് ജില്ലയില്‍ തിരിച്ചെത്തിയ 37 പേര്‍ക്കും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ജില്ലയിലിപ്പോള്‍ 53,582 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.കോവിഡ് ബാധിതരായി ചികിത്സയില്‍ കഴിയുന്നത് 18,400 പേരാണ്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 658 പേരും വിവിധ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളില്‍ 381 പേരും 131 പേര്‍ കോവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളിലുമാണ്. തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്കു കീഴിലുള്ള പ്രത്യേക താമസ കേന്ദ്രങ്ങളായ ഡൊമിസിലിയറി കെയര്‍ സെന്ററുളില്‍ 503 പേരും ശേഷിക്കുന്നവര്‍ വീടുകളിലും മറ്റുമായും നിരീക്ഷണത്തില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ 1,402 പേരാണ് കോവിഡ് ബാധിതരായി മരിച്ചത്.ആരോഗ്യ ജാഗ്രത പാലിക്കുന്നതില്‍ വീഴ്ച പാടില്ല:ജില്ലാ മെഡിക്കല്‍ ഓഫീസര്‍കോവിഡ് വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ആരോഗ്യ ജാഗ്രത പൂര്‍ണ്ണമായും ഉറപ്പാക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന ആവര്‍ത്തിച്ച് അറിയിച്ചു. നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് ജില്ലയില്‍ രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുന്നത്. ഇക്കാര്യത്തില്‍ പൊതു സമൂഹം നിതാന്ത ജാഗ്രത പുലര്‍ത്തണമെന്നും രോഗ വ്യാപനത്തിനുള്ള സാധ്യത തിരിച്ചറിയണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ആവര്‍ത്തിച്ച് അഭ്യര്‍ഥിച്ചു.വീടുകളില്‍ നിന്ന് പുറത്തിറങ്ങുന്നവരും പൊതു സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടുന്നവരും കോവിഡ് ബാധ തടയാനുള്ള മുന്‍കരുതലുകള്‍ സ്വീകരിക്കണം. ഏതെങ്കിലും വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളുണ്ടായാല്‍ അടുത്തുള്ള ആരോഗ്യ കേന്ദ്രം, ജില്ലാതല കണ്‍ട്രോള്‍ സെല്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരുമായി ഫോണില്‍ ബന്ധപ്പെടണം. ഒരു കാരണവശാലും നേരിട്ട് ആശുപത്രികളില്‍ പോകരുതെന്നും ജില്ലാതല കണ്‍ട്രോള്‍ സെല്ലില്‍ വിളിച്ച് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു. ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.ബുധനാഴ്ച (2021 ജൂലൈ 21) മലപ്പുറം ജില്ലയില്‍ രോഗബാധിതരായവരുടെ പ്രാദേശികാടിസ്ഥാനത്തിലുള്ള എണ്ണം ചുവടെ ചേര്‍ക്കുന്നു,എ.ആര്‍ നഗര്‍ 23ആലങ്കോട് 24ആലിപ്പറമ്പ് 28അമരമ്പലം 38ആനക്കയം 15അങ്ങാടിപ്പുറം 24അരീക്കോട് 15ആതവനാട് 44ഊരകം 10ചാലിയാര്‍ 15ചീക്കോട് 08ചേലേമ്പ്ര 24ചെറിയമുണ്ടം 03ചെറുകാവ് 16ചോക്കാട് 11ചുങ്കത്തറ 29എടക്കര 39എടപ്പറ്റ 11എടപ്പാള്‍ 40എടരിക്കോട് 12എടവണ്ണ 41എടയൂര്‍ 21ഏലംകുളം 21ഇരിമ്പിളിയം 38കാലടി 05കാളികാവ് 21കല്‍പകഞ്ചേരി 10കണ്ണമംഗലം 25കരുളായി 19കരുവാരക്കുണ്ട് 20കാവനൂര്‍ 40കീഴാറ്റൂര്‍ 28കീഴുപറമ്പ് 20കോഡൂര്‍ 19കൊണ്ടോട്ടി 31കൂട്ടിലങ്ങാടി 42കോട്ടക്കല്‍ 06കുറുവ 12കുറ്റിപ്പുറം 52കുഴിമണ്ണ 14മക്കരപ്പറമ്പ് 01മലപ്പുറം 40മമ്പാട് 29മംഗലം 04മഞ്ചേരി 59മങ്കട 08മാറാക്കര 32മാറഞ്ചേരി 15മേലാറ്റൂര്‍ 24മൂന്നിയൂര്‍ 27മൂര്‍ക്കനാട് 51മൂത്തേടം 13മൊറയൂര്‍ 14മുതുവല്ലൂര്‍ 07നന്നമ്പ്ര 16നന്നംമുക്ക് 12നിലമ്പൂര്‍ 59നിറമരുതൂര്‍ 13ഒതുക്കുങ്ങല്‍ 17ഒഴൂര്‍ 16പള്ളിക്കല്‍ 33പാണ്ടിക്കാട് 64പരപ്പനങ്ങാടി 19പറപ്പൂര്‍ 10പെരിന്തല്‍മണ്ണ 22പെരുമണ്ണ ക്ലാരി 06പെരുമ്പടപ്പ് 50പെരുവള്ളൂര്‍ 29പൊന്മള 09പൊന്മുണ്ടം 01പൊന്നാനി 48പൂക്കോട്ടൂര്‍ 32പോരൂര്‍ 03പോത്തുകല്ല് 14പുലാമന്തോള്‍ 14പുളിക്കല്‍ 30പുല്‍പറ്റ 20പുറത്തൂര്‍ 16പുഴക്കാട്ടിരി 05താനാളൂര്‍ 23താനൂര്‍ 15തലക്കാട് 05തവനൂര്‍ 37താഴേക്കോട് 04തേഞ്ഞിപ്പലം 10തെന്നല 08തിരുനാവായ 15തിരുവാലി 10തൃക്കലങ്ങോട് 14തൃപ്രങ്ങോട് 10തുവ്വൂര്‍ 32തിരൂര്‍ 33തിരൂരങ്ങാടി 16ഊര്‍ങ്ങാട്ടിരി 27വളാഞ്ചേരി 51വളവന്നൂര്‍ 19വള്ളിക്കുന്ന് 14വട്ടംകുളം 13വാഴക്കാട് 28വാഴയൂര്‍ 07വഴിക്കടവ് 36വെളിയങ്കോട് 10വേങ്ങര 31വെട്ടത്തൂര്‍ 23വെട്ടം 08വണ്ടൂര്‍ 23