Fincat

ഇന്ന് വലിയ പെരുന്നാൾ

​​​​തിരുവനന്തപുരം: ത്യാഗത്തിന്റെയും സഹനത്തിന്റെയും സന്ദേശം പകർന്ന് ഇസ്ലാം മതവിശ്വാസികൾ ഇന്ന് വലിയ പെരുന്നാൾ ആഘോഷിക്കും. കൊവിഡ് വ്യാപനത്തിന്റെ സാഹചര്യത്തിൽ രാവിലെ ചുരുക്കം ചിലർക്കു മാത്രമാണ് പള്ളികളിൽ നടക്കുന്ന ഈദ് നമസ്കാരകത്തിൽ പങ്കെടുക്കാനാവുക.

1 st paragraph

മറ്റുള്ളവരെല്ലാം ഭവനങ്ങളിൽ പെരുന്നാൾ നമസ്കാരം നടത്തും. ആത്മത്യാഗത്തിന്റെ സന്ദേശം പകർന്ന് സ്വന്തം മകനെ ബലി നൽകണമെന്ന ദൈവകല്പന ശിരസാവഹിച്ച ഇബ്രാഹിം നബിയുടെ ത്യാഗസ്മരണയാണ് ബലിപെരുന്നാൾ. ബക്രീദ് പ്രമാണിച്ചുള്ള പൊതുഅവധിയും ഇന്നാണ്.