Fincat

നടൻ കെ ടി എസ് പടന്നയിൽ അന്തരിച്ചു

കൊച്ചി: നടൻ കെ ടി എസ് പടന്നയിൽ അന്തരിച്ചു. 88 വയസായിരുന്നു. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഇന്ന് രാവിലെ കടവന്തറയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.കെ ടി എസ് പടന്നയില്‍ രണ്ട് പതിറ്റാണ്ടിലേറെയായി മലയാള സിനിമയിൽ സജീവമായിരുന്നു. നാടക ലോകത്ത് നിന്നാണ് അദ്ദേഹം സിനിമയിലെത്തിയത്. 140-ലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ഹാസ്യ കഥാപാത്രങ്ങളിലൂടെയാണ് പ്രശസ്തനായത്.

1 st paragraph

അനിയൻ ബാവ ചേട്ടൻ ബാവയാണ് ആദ്യ സിനിമ. വൃദ്ധന്മാരെ സൂക്ഷിക്കുക, ശ്രീകൃഷ്ണപുരത്തെ നക്ഷത്ര തിളക്കം, ആദ്യത്തെ കൺമണി, കുഞ്ഞിരാമായണം, അമർ അക്ബർ അന്തോണി, രക്ഷാധികാരി ബൈജു തുടങ്ങിയ ചിത്രങ്ങളിലെ അഭിനയം ഏറെ ശ്രദ്ധിക്കപ്പെട്ടു.നിരവധി സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. സിനിമയിൽ സജീവമായിരിക്കുമ്പോഴും തൃപ്പൂണിത്തുറയിലെ കണ്ണംകുളങ്ങരയിൽ ചെറിയ കട നടത്തിയിരുന്നു.ഭാര്യ രമണി, മക്കള്‍: ശ്യാം, സ്വപ്ന, സന്നന്‍, സാജന്‍.