തലക്കാട് ഉപതെരഞ്ഞെടുപ്പ്: ഷർബീന യു ഡി എഫ് സ്ഥാനാർഥി
ബി പി അങ്ങാടി: അംഗത്തിന്റെ മരണം മൂലം ഒഴിവ് വന്ന തലക്കാട് ഗ്രാമപ്പഞ്ചായത്ത് പതിനഞ്ചാം വാർഡ് പാറശ്ശേരി വെസ്റ്റ് നിയോജക മണ്ഡലത്തിൽ ടി വി ഷർബീന യു ഡി എഫ് സ്ഥാനാർഥിയായി മത്സരിക്കും. വാഹനാപകടത്തിൽ മരണപ്പെട്ട സി പി എം അംഗം ഇരഞ്ഞിക്കൽ സഹീറാബാനുവിന്റെ ഭർതൃസഹോദരിയായ ഷർബീന കഴിഞ്ഞ ഭരണസമിതിയിൽ ബി പി അങ്ങാടി ടൗൺ വാർഡിൽ നിന്നുള്ള അംഗമായിരുന്നു. പ്രശസ്ത ഹിന്ദുസ്ഥാനി സംഗീതജ്ഞൻ തിരൂർ ഷാ മാസ്റ്ററുടെ മകൻ നൗഷാദ് ഷായുടെ ഭാര്യയാണ് ഷർബീന.

വാർഡ് യു ഡി എഫ് തിരഞ്ഞെടുപ്പ് കൺവെൻഷൻ തിരൂർ നിയോജക മണ്ഡലം യു ഡി എഫ് ചെയർമാൻ അഡ്വ കെ എ പത്മകുമാർ ഉദ്ഘാടനം ചെയ്തു. അഡ്വ പി രാജേഷ് അധ്യക്ഷത വഹിച്ചു. നിയോജക മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് പി സൈതലവി മാസ്റ്റർ, ജനറൽ സെക്രട്ടറി വെട്ടം ആലിക്കോയ, ജില്ലാ പഞ്ചായത്ത് മെമ്പർ ഫൈസൽ ഇടശ്ശേരി, ലത്തീഫ്
കൊളക്കാടൻ, ടി കുഞ്ഞമ്മുട്ടി, പി സന്തോഷ് കുമാർ, കെ പി ബഷീർ, വി കെ ലത്തീഫ്, കെ പി ഷാജഹാൻ,ഗഫൂർമാസ്റ്റർ. മഹറൂഫ് മാസ്റ്റർ. Ad.അഷറഫ്. ടി ബീരാൻകുട്ടി എൻ പി ശരീഫാബി, ചിത്ര സുരേഷ്, ടി കെ അബ്ദുൽ ഹമീദ്, പി അബൂബക്കർ, ഇ അലി അഷ്കർ, ഇ സാദിഖലി പ്രസംഗിച്ചു.
യു ഡി എഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ഭാരവാഹികൾ ആയി അഡ്വ പി രാജേഷ് (ചെയർമാൻ), പി സുലൈമാൻ (കൺവീനർ), പി പി ലായിഖ് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.