Fincat

പ്രവാസികളുടെ തിരിച്ചുപോക്ക്;കേന്ദ്ര സർക്കാർ അടിയന്തരമായി ഇടപെടണം: മുസ്ലിം ലീഗ് എംപി മാർ കേന്ദ്ര മന്ത്രിക്ക് കത്ത് നൽകി

കോവിഡ് മൂലം മടക്ക യാത്ര പ്രതിസന്ധിയിലായ പ്രവാസികളുടെ കാര്യത്തിൽ കേന്ദ്ര ഗവണ്മെന്റ് അടിയന്തിരമായി ഇടപെടണ്മെന്ന് ആവശ്യപ്പെട്ടു മുസ്ലിം ലീഗ് എം.പി മാരായ ഇ.ടി മുഹമ്മദ് ബഷീറും, എം. പി. അബ്ദു സമദ് സമദാനിയും കേന്ദ്ര വിദേശ കാര്യമന്ത്രി എസ്.ജയശങ്കറിന് കത്ത് നൽകി.അവധിക്കു നാട്ടിലെത്തിയ പ്രവാസികൾ വാക്‌സിനേഷൻ സംബന്ധിച്ച പ്രശ്നങ്ങളും നേരിട്ടുള്ള വിമാന സർവീസ് ഇല്ലാത്തത് കാരണവും തിരിച്ചു പോകാൻ കഴിയാതെ ബുദ്ധിമുട്ടിലാണ്. നാട്ടിലെത്തി വാക്‌സിൻ സ്വീകരിച്ച പലർക്കും ആദ്യ ഡോസ് സ്വീകരിച്ചതിന്റെ സർട്ടിഫിക്കറ്റ് ബന്ധപ്പെട്ട പോർട്ടലിൽ നിന്നും ലഭ്യമാകുന്നില്ല. സൗദി പോലുള്ള രാജ്യങ്ങളിൽ ജോലി ചെയ്യുന്നവർക്കു വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് അറ്റസ്റ്റ് ചെയ്യണമെന്ന കാരണത്താൽ മടക്ക യാത്രക്ക് അനുമതി ലഭിക്കുന്നില്ല. അറ്റസ്റ്റ് ചെയ്യുന്നതിനായി കൃത്യമായ നിർദ്ദേശങ്ങൾ ലഭ്യമല്ലാത്തത് പ്രവാസികളിൽ ആശങ്ക ഉണ്ടാകുന്നുണ്ട്. ലഭിക്കുന്ന സർട്ടിഫിക്കറ്റുകളിൽ ക്യൂ ആർ കോഡ് ഉണ്ടായിട്ടു പോലും വീണ്ടും അറ്റെസ്റ്റ് ചെയ്യേണ്ടി വരുന്നത് ആളുകളെ പ്രയാസത്തിലാക്കുകയാണ്.

1 st paragraph

ഇന്ത്യയിൽ നിന്ന് സൗദി, യു.എ.ഇ പോലുള്ള രാജ്യങ്ങളിലേക്ക്‌ നേരിട്ടുള്ള വിമാന സർവീസ് ഇല്ലാത്തത് കാരണം ലക്ഷങ്ങൾ ചിലവഴിച്ചു മൂന്നാമതൊരു രാജ്യത്ത് കൂടി യാത്ര ചെയ്യേണ്ടി വരുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഇത് പ്രവാസികൾക്ക് ഭീമമായ സാമ്പത്തിക ബാധ്യതക്ക്‌ ഇടവരുത്തുന്നുണ്ട്. ഇക്കാര്യങ്ങളിൽ കേന്ദ്ര സർക്കാർ ബന്ധപ്പെട്ട രാജ്യങ്ങളുമായി ചർച്ചകൾ നടത്തി വേണ്ട പരിഹാരം കാണണമെന്നും കോവിഡ് ബാധിച്ചു മരിച്ച പ്രവാസികളുടെ കുടുംബത്തിന് ധനസഹായം നൽകണമെന്നും എംപിമാർ കത്തിൽ ആവശ്യപ്പെട്ടു.