എസ് എസ് എൽ സി പരീക്ഷയിൽ ഉന്നത വിജയം നേടിയവരെ അനുമോദിച്ചു
കിഴക്കേകര ശാഖ മുസ്ലിം ലീഗ്, യൂത്ത് ലീഗ്, എം എസ് എഫ് കമ്മറ്റികളുടെ സംയുക്താഭിമുഖ്യത്തിൽ ഡിവിഷനിൽ നിന്ന് എസ് എസ് എൽ സി പരീക്ഷയിൽ ഉന്നത വിജയം നേടിയവരെ അനുമോദിച്ചു. മുസ്ലിം ലീഗ് മുനിസിപ്പൽ കമ്മറ്റി വൈസ് പ്രസിഡൻ്റ് മുഹമ്മദലി നീറ്റുകാട്ടിൽ ഉദ്ഘാടനം ചെയ്തു.

നഗരസഭ കൗൺസിലർ സുബിത രാജൻ, മുസ്ലിം ലീഗ് ഡിവിഷൻ കമ്മറ്റി പ്രസിഡൻ്റ് എൻ ടി കുഞ്ഞിപ്പ, യൂത്ത് ലീഗ് ഭാരവാഹികളായ പി.പി.റഫീഖ്, കെ.ടി.ഷാഫി, ‘എം എസ് എഫ് മുനിസിപ്പൽ കമ്മറ്റി ജോ. സെക്രട്ടറി മർഷാദ് പാലാറ, ഡിവിഷൻ ഭാരവാഹികളായ പി.പി.ഷെരീഫ്, പി.പി.ബാസിത്, സുഹൈൽ, റിൻഷാദ്, ഹബീബ് എന്നിവർ പങ്കെടുത്തു.