കോവിഡ് 19: മലപ്പുറം ജില്ലയില്‍ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 16.63 ശതമാനം1,249 പേര്‍ക്ക് വൈറസ് ബാധ; 1,860 പേര്‍ക്ക് രോഗമുക്തി
നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 1,175 പേര്‍ആരോഗ്യ പ്രവര്‍ത്തകര്‍ 0ഉറവിടമറിയാതെ 51 പേര്‍ക്ക്രോഗബാധിതരായി ചികിത്സയില്‍ 17,789 പേര്‍ആകെ നിരീക്ഷണത്തിലുള്ളത് 55,379 പേർ
മലപ്പുറം ജില്ലയില്‍ വ്യാഴാഴ്ച (2021 ജൂലൈ 22) കോവിഡ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 16.63 ശതമാനം രേഖപ്പെടുത്തിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 1,249 പേര്‍ക്കാണ് വൈറസ്ബാധ സ്ഥിരീകരിച്ചത്. 1,860 പേര്‍ കോവിഡ് ബാധക്കുശേഷം ജില്ലയില്‍ രോഗമുക്തരായി. ഇതോടെ കോവിഡ് വിമുക്തരായി സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തിയവരുടെ എണ്ണം 3,56,928 പേരായതായും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ വ്യക്തമാക്കി.
വ്യാഴാഴ്ച രോഗബാധ സ്ഥിരീകരിച്ചവരില്‍ 1,175 പേര്‍ രോഗികളുമായി നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ വൈറസ് ബാധിതരായവരാണ്. 51 പേര്‍ക്ക് വൈറസ്ബാധയുണ്ടായതിന്റെ ഉറവിടം കണ്ടെത്താനായിട്ടില്ല. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് ജില്ലയില്‍ തിരിച്ചെത്തിയ 23 പേര്‍ക്കും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. 55,379 പേര്‍ ജില്ലയില്‍ ഇപ്പോള്‍ നിരീക്ഷണത്തില്‍ കഴിയുന്നു. 17,789 പേരാണ് ചികിത്സയിലുള്ളത്.
കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 622 പേരും കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ 383 പേരും 128 പേര്‍ കോവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളിലുമാണ്. തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്കു കീഴിലുള്ള പ്രത്യേക താമസ കേന്ദ്രങ്ങളായ ഡൊമിസിലിയറി കെയര്‍ സെന്ററുളില്‍ 506 പേരും ശേഷിക്കുന്നവര്‍ വീടുകളിലും മറ്റുമായും നിരീക്ഷണത്തില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ 1,421 പേരാണ് കോവിഡ് ബാധിതരായി മരിച്ചത്.
സമൂഹ രക്ഷയ്ക്ക് ജാഗ്രത അനിവാര്യം: ജില്ലാ മെഡിക്കല്‍ ഓഫീസര്‍
മലപ്പുറം ജില്ലയില്‍ കോവിഡ് 19 വൈറസ് വ്യാപന സാധ്യത തുടരുന്ന സാഹചര്യത്തില്‍ ആരോഗ്യ ജാഗ്രത കര്‍ശനമായി പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അഭ്യര്‍ഥിച്ചു. വീടുകളില്‍ അതീവ ജാഗ്രത തുടരണം. വീടുകളില്‍ നിന്ന് പുറത്തിറങ്ങുന്നവര്‍ സ്വയരക്ഷയും കുടുംബത്തിന്റെ ആരോഗ്യ സംരക്ഷണവും ഉറപ്പാക്കേണ്ടത് അത്യാവശ്യമാണ്. പൊതു സ്ഥലങ്ങളിലും മറ്റും സമൂഹ സമ്പര്‍ക്കത്തിലേര്‍പ്പെടുന്നവര്‍ സാമൂഹ്യ അകലം ഉറപ്പാക്കണം. രണ്ട് മാസ്‌കുകളുടെ ശരിയായ ഉപയോഗത്തിലൂടെ കോവിഡ് വ്യാപനം വലിയ അളവില്‍ കുറക്കാനാകും. കൈകള്‍ കൃത്യമായ ഇടവേളകളില്‍ ശുചിയാക്കുന്നതിലും വീഴ്ച പാടില്ല. വീട്ടില്‍ തിരിച്ചെത്തുമ്പോള്‍ കുടുംബാംഗങ്ങളുമായി ഇടപഴകുന്നതിനു മുമ്പ് ശരീര ശുദ്ധി ഉറപ്പുവരുത്തണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഓര്‍മ്മിപ്പിച്ചു.ഏതെങ്കിലും വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളുണ്ടായാല്‍ അടുത്തുള്ള ആരോഗ്യ കേന്ദ്രം, ജില്ലാതല കണ്‍ട്രോള്‍ സെല്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരുമായി ഫോണില്‍ ബന്ധപ്പെടണമെന്നും ഒരു കാരണവശാലും നേരിട്ട് ആശുപത്രികളില്‍ പോകരുത്. ജില്ലാതല കണ്‍ട്രോള്‍ സെല്ലില്‍ വിളിച്ച് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണം.
ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.മലപ്പുറം ജില്ലയില്‍ വ്യാഴാഴ്ച (2021 ജൂലൈ 22) പ്രാദേശികാടിസ്ഥാനത്തില്‍ രോഗബാധിതരായവര്‍
എ.ആര്‍ നഗര്‍ 22ആലങ്കോട് 07ആലിപ്പറമ്പ് 18അമരമ്പലം 21ആനക്കയം 14അങ്ങാടിപ്പുറം 31അരീക്കോട് 09ആതവനാട് 07ഊരകം 14ചാലിയാര്‍ 03ചീക്കോട് 07ചേലേമ്പ്ര 05ചെറിയമുണ്ടം 02ചോക്കാട് 05ചുങ്കത്തറ 05എടക്കര 08എടപ്പറ്റ 14എടപ്പാള്‍ 21എടരിക്കോട് 03എടവണ്ണ 22എടയൂര്‍ 14ഏലംകുളം 03ഇരിമ്പിളിയം 06കാലടി 07കാളികാവ് 14കല്‍പകഞ്ചേരി 12കണ്ണമംഗലം 13കരുളായി 01കരുവാരക്കുണ്ട് 02കാവനൂര്‍ 15കീഴാറ്റൂര്‍ 12കീഴുപറമ്പ് 06കോഡൂര്‍ 05കൊണ്ടോട്ടി 06കൂട്ടിലങ്ങാടി 09കോട്ടക്കല്‍ 06കുറുവ 05കുറ്റിപ്പുറം 04കുഴിമണ്ണ 06മക്കരപ്പറമ്പ് 03മലപ്പുറം 30മമ്പാട് 17മംഗലം 07മഞ്ചേരി 44മങ്കട 17മാറാക്കര 10മാറഞ്ചേരി 08മേലാറ്റൂര്‍ 21മൂന്നിയൂര്‍ 36മൂര്‍ക്കനാട് 03മൊറയൂര്‍ 03മുതുവല്ലൂര്‍ 12നന്നമ്പ്ര 12നന്നംമുക്ക് 08നിലമ്പൂര്‍ 31നിറമരുതൂര്‍ 02ഒതുക്കുങ്ങല്‍ 10ഒഴൂര്‍ 02പള്ളിക്കല്‍ 06പാണ്ടിക്കാട് 47പരപ്പനങ്ങാടി 28പറപ്പൂര്‍ 02പെരിന്തല്‍മണ്ണ 30പെരുമണ്ണ ക്ലാരി 01പെരുമ്പടപ്പ് 16പെരുവള്ളൂര്‍ 10പൊന്മള 11പൊന്മുണ്ടം 07പൊന്നാനി 17പൂക്കോട്ടൂര്‍ 01പോരൂര്‍ 09പോത്തുകല്ല് 04പുലാമന്തോള്‍ 07പുളിക്കല്‍ 03പുല്‍പ്പറ്റ 07പുറത്തൂര്‍ 03പുഴക്കാട്ടിരി 04താനാളൂര്‍ 02താനൂര്‍ 29തലക്കാട് 04തവനൂര്‍ 28താഴേക്കോട് 53തേഞ്ഞിപ്പലം 03തെന്നല 04തിരുനാവായ 04തിരുവാലി 23തൃക്കലങ്ങോട് 32തൃപ്രങ്ങോട് 06തുവ്വൂര്‍ 05തിരൂര്‍ 15തിരൂരങ്ങാടി 37ഊര്‍ങ്ങാട്ടിരി 37വളാഞ്ചേരി 07വളവന്നൂര്‍ 04വള്ളിക്കുന്ന് 11വട്ടംകുളം 09വാഴക്കാട് 09വാഴയൂര്‍ 03വഴിക്കടവ് 02വെളിയങ്കോട് 07വേങ്ങര 20വെട്ടത്തൂര്‍ 05വെട്ടം 03വണ്ടൂര്‍ 14