തലക്കാട് ഉപതിരഞ്ഞെടുപ്പിൽ എൽ ഡി എഫ് സ്ഥാനാർത്ഥി നോമിനേഷൻ നൽകി
തിരൂർ: തലക്കാട് ഉപതിരഞ്ഞെടുപ്പിൽ പാറശ്ശേരി വെസ്റ്റ് വാർഡിലെ എൽ ഡി എഫ് സ്ഥാനാർത്ഥി നോമിനേഷൻ നൽകി. തിരൂർ സിവിൽ സ്റ്റേഷനിൽ റിട്ടേണിംഗ് ഓഫീസർ ഇറിഗേഷൻ എ എക്സ് ഇ ഹരീന്ദ്രനാഥിന് സ്ഥാനാർത്ഥികോയ കുഞ്ഞകത്ത് മൂത്താട്ട് സജില നോമിനേഷൻ നൽകി. എൽ ഡി എഫ് നേതാക്കളായ പി മുഹമ്മദലി, ടി ഷാജി, അഡ്വ കെ ഹംസ, സി പി ബാപ്പുട്ടി എന്നിവരുടെ നേതൃത്വത്തിലാണ് സ്ഥാനാർത്ഥി നോമിനേഷൻ സമർപ്പിച്ചത്.

ആഗസ്റ്റ് 11നാണ് വാർഡിൽ ഉപതിരഞ്ഞെടുള്ള നടക്കുക.എൽ ഡി എഫ് മെമ്പറായി തിരഞ്ഞെടുക്കപ്പെട്ട ഇ സഹിറാ ഭാനുവിൻ്റെ നിര്യാണത്തെ തുടർന്നാണ് വാർഡിൽ ഉപ തിരഞ്ഞെടുപ്പ് വേണ്ടി വന്നത്.വാഹനാപകടത്തെ തുടർന്ന് ഫലപ്രഖ്യാപനത്തിൻ്റെ തൊട്ടു തലേ ദിവസമാണ് സഹിറാ ഭാനു മരണപ്പെട്ടത്.