വര്‍ക്ക്‌ഷോപ്പ് തൊഴിലാളികളോട് കാണിയ്ക്കുന്ന അവഗണനയില്‍ പ്രതിഷേധിച്ച് വിവിധ കേന്ദ്രങ്ങളില്‍ നില്‍പ്പ് സമരം നടത്തി
മലപ്പുറം: വര്‍ക്ക്‌ഷോപ്പ് തൊഴിലാളി ക്ഷേമനിധിയോട് സംസ്ഥാന സര്‍ക്കാര്‍ കാണിയ്ക്കുന്ന അവഗണനയില്‍ പ്രതിഷേധിച്ച് ഓട്ടോമൊബൈല്‍ വര്‍ക്ക് ഷോപ്പ് കേരള (എ എ ഡബ്ല്യു കെ )ജില്ലാ കമ്മറ്റിയുടെ ആഭിമുമുഖ്യത്തില്‍ വര്‍ക്ക്‌ഷോപ്പ് തൊഴിലാളികള്‍ ജില്ലയുടെ വിവിധ കേന്ദ്രങ്ങളില്‍ നില്‍പ്പ് സമരം നടത്തി.ഇതിന്റെ ഭാഗമായി കലക്‌ട്രേറ്റിന് മുന്നില്‍ നടന്ന സമരം മലപ്പുറം മുനിസിപ്പല്‍ ചെയര്‍മാന്‍ മുജീബ് കാടേരി ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡണ്ട്. പി. പ്രഭാകരന്‍ അധ്യക്ഷത വഹിച്ചു.ജില്ലാ ട്രഷറര്‍ ഒ കെ ശ്രീനിവാസന്‍, പി പി പ്രകാശ് പുലാമന്തോള്‍പി സൈനു തിരൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു.ജില്ലാ സെക്രട്ടറി കെ വി കബീര്‍ പൊന്നാനി സ്വാഗതവും മലപ്പുറം യൂണിറ്റ് പ്രസിഡന്റ് എ മണികണ്ഠപ്രകാശ് നന്ദി പറഞ്ഞു.മലപ്പുറം ക്ഷേമിനി ഓഫീസിന് മുന്നില്‍ ജില്ലാ വൈസ് പ്രസിഡണ്ട് കെ അച്ചുതന്‍ തിരുന്നാവായ ഉദ്ഘാടനം ചെയ്യ്തു.
ജില്ലാ ജോയിന്‍ സെക്രട്ടറി പി ഫൈസല്‍ എടക്കര അധ്യക്ഷത വഹിച്ചു.മലപ്പുറം യൂണിറ്റ് സെക്രട്ടറി എം ഗിരീഷ്, ട്രഷറര്‍ എം പി അനീഷ് ബാബു തുടങ്ങിയവര്‍ സംസാരിച്ചു.എ മണികണ്ഠ പ്രകാശ് സ്വാഗതം പറഞ്ഞു.ഈ ആവശ്യമുന്നയിച്ച് സംസ്ഥാന ഭാരവാഹികള്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ നടത്തുന്ന നിരാഹാര സമരത്തിന് അനുഭാവം പ്രകടിപ്പിച്ചാണ് നില്‍പ്പ് സമരം നടത്തിയത്.
2004 മുതല്‍ ആരംഭിച്ച ക്ഷേമനിധിയില്‍ നിന്ന് തൊഴിലാളികള്‍ക്ക് ആനുകൂല്യങ്ങള്‍ അനുവദിയ്ക്കണമെന്നും ഓട്ടോമൊബൈല്‍ വര്‍ക്ക് ഷോപ്പുകളെ അവശ്യ സര്‍വ്വീസായി പരിഗണിയ്ക്കണമെന്നും തൊഴിലാളികള്‍ ആവശ്യപ്പെടുന്നു.