പുറത്തൂരിൽ കണ്ടെത്തിയ മൃതദേഹം കുറ്റിപ്പുറം പാലത്തിൽ നിന്നും ചാടിയ യുവാവിന്റേത്

കുറ്റിപ്പുറം: പുറത്തൂർ എ.വി.എസ് കടവിൽ ഇന്ന് പുലർച്ചെ കരയ്ക്കടിഞ്ഞ നിലയിൽ കണ്ടെത്തിയ മൃതദേഹം ചൊവ്വാഴ്ച കുറ്റിപ്പുറം പാലത്തിൽ നിന്ന് ഭാരതപ്പുഴയിലേക്ക് ചാടിയ യുവാവിന്റേതെന്ന് സ്ഥിരീകരിച്ചു.

എറണാകുളം ലുലു മാളിന് സമീപം താമസിക്കുന്ന കുട്ടി അഹമ്മദിന്റെ മകൻ മെഹബൂബ് മിലനാ(28) ണ് മരിച്ചത്. ബുധനാഴ്ച വൈകീട്ട് ആറ് മണിയോടെ കുറ്റിപ്പുറം പാലത്തിലെ നാലാമത്തെയുൻ അഞ്ചാമത്തെയും തൂണുകൾക്കിടയിൽ നിന്ന് പുഴയിലേക്ക് ചാടിയത്. പാലത്തിൽ ഉപേക്ഷിച്ച ബാഗിൽ നിന്ന് ലഭിച്ച വിലാസത്തിൽ പോലീസ് ബന്ധപ്പെട്ടാണ് ബന്ധുക്കളെ കുറ്റിപ്പുറത്തെത്തിച്ചത്.

ഇന്ന് രാവിലെ പുറത്തൂർ കളൂർ എവിഎസ് കടവിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. അറക്കോണത്തു നിന്നുള്ള എൻ.ഡി.ആർ.എഫ് സംഘവും നാട്ടുകാരും ചേർന്ന് മൃതദേഹം കരയ്ക്കെത്തിച്ചത്. മെഹ്ബൂബിന്റെ ബന്ധു മഖ്ബൂൽ പുറത്തൂരെത്തി മൃതദേഹം തിരിച്ചറിഞ്ഞു.

തിരൂർ എസ്.ഐ ജലീൽ കറുത്തേടത്തിന്റെ നേതൃത്വത്തിലുള്ള പോലീസ് പ്രാഥമിക നടപടികൾ സ്വീകരിച്ച ശേഷം മൃതദേഹം തിരൂർ ജില്ലാ അശുപത്രിയിലേക്ക് മാറ്റി.