ദുബായിൽ ഹൃദയാഘാതം മൂലം മരണപ്പെട്ടു
മംഗലം: തൊട്ടിയിലങ്ങാടി കൊളങ്ങരവീട്ടിൽ പരേതനായ മമ്മി മാസ്റ്ററുടെ മകൻ മുഹമ്മദ് ശരീഫ് (53) ദുബൈയിൽ അന്തരിച്ചു.ഹൃദയസ്തംഭനമാണ് മരണകാരണം.

കറാമ മൻഖൂലിൽ അറബി വീട്ടിൽ ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു.ഭാര്യ:സക്കീന (ആലത്തിയൂർ).മക്കൾ: ഷെറിൻ ഷഹനാസ്, മുഹമ്മദ് ഷഹീം. മരുമകൻ:മുഹമ്മദ് ഷാഫി (അജ്മാൻ).മാതാവ്:പരേതയായ പാത്തുമ്മു.മൃതദേഹം നാട്ടിലെത്തിച്ച് മറവ് ചെയ്യുമെന്ന് ബന്ധുക്കൾ അറിയിച്ചു.