ഓണത്തിന്ന് ജൈവ ഉൽപന്നങ്ങളുടെ കലവറ തുറക്കും
തിരൂർ: ഈ വരുന്ന ഓണത്തിന്ന് തിരൂർ താലൂക്കിലെ കേരളാ ജൈവകർഷക സമിതിയുടെയും കൃഷിഭവന്റെയും നേതൃത്വത്തിൽ ജൈവ കൃഷി ഉൽപ്പന്നങ്ങൾ ജനങ്ങൾക്ക് എത്തിക്കാൻ തയ്യാറെടുക്കുകയാണ് ഒരു പറ്റം ജൈവകർഷകർ ഓണത്തിന്ന് ഒരു മുറം വിഷരഹിത ജൈവ ഉൽപ്പന്നങ്ങൾ ആയിരിക്കും ഓണ ചന്തയിലുണ്ടാകുക അതിന്റെ ചർച്ചകൾ നടന്നു വരുന്നു സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ കേരളത്തിൽ എല്ലാ ജില്ലകളിലും ജൈവ പച്ചകറി സ്റ്റാളുകൾ തുടങ്ങുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനം

താലൂക്ക് കമ്മിറ്റിയുടെ വാർഷിക സമ്മേളനം ഓൺലൈൻ മീറ്റിംഗിൽ താലൂക്ക് പ്രസിഡന്റ് ഡോ രാധാകൃഷ്ണന്റെ അദ്ധ്യക്ഷതയിൽ സംസ്ഥാന പ്രതിനിധി ദിനേശൻ ഉൽഘാടനം ചെയ്തു സംസ്ഥാന സെക്രട്ടറി അശോകൻ മാസ്റ്റാർ മുഖ്യപ്രഭാഷണം നടത്തി ജില്ലാ സെക്രട്ടറി ഒപി വേലായുധൻ, താലൂക്ക് സെക്രട്ടറി ജയശ്രീ ടീച്ചർ, ട്രഷറർ ഖാലിദ് ചെരട, കെ കെ റസാക്ക് ഹാജി, കദീജ നഗീസ്, ഷിനാബ് , എം ജലീൽ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു

