ഇന്നും നാളെയും സമ്പൂർണ ലോക്ഡൗൺ
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും സമ്പൂർണ ലോക്ഡൗൺ. രോഗവ്യാപനം കുറയാത്ത പശ്ചാത്തലത്തിൽ കർശന നിയന്ത്രണങ്ങൾ നടപ്പാക്കാനാണ് ഡി.ജി.പിയുടെ നിർദേശം.

രാവിലെ ആറുമുതൽ നഗരാതിർത്തി പ്രദേശങ്ങള്‍ പൊലീസ് ബാരിക്കേഡ് വെച്ച് അടച്ച് കർശന പരിശോധന നടത്തും.അത്യാവശ്യ മെഡിക്കൽ സേവനങ്ങൾക്കും അവശ്യസർവിസ് വിഭാഗങ്ങൾക്കും സർക്കാർ നിർദേശിച്ച മറ്റ് വിഭാഗങ്ങളിൽപെട്ടവർക്കും മാത്രമേ യാത്ര അനുവദിക്കുകയുള്ളൂ.