കോവിഡ്: താനൂരിൽ നിയന്ത്രണം കടുപ്പിച്ചു
താനൂർ : കോവിഡ് വ്യാപന പശ്ചാത്തലത്തിൽ താനൂരിൽ നിയന്ത്രണം കടുപ്പിക്കുന്നു.

താനൂർ നഗരസഭാ പരിധി കോവിഡ് അതിതീവ്രവ്യാപന മേഖലയായി ഡി സോണിലാണ്. ടി പി ആർ ശരാശരി കണക്കുകൾ വർധിക്കുന്നതിനെ തുടർന്ന് കണ്ടൈൻമെൻറ് സോൺ പ്രദേശങ്ങളിലുള്ള റോഡുകൾ പൂർണമായും അടച്ചിട്ടിരിക്കുകയാണ്.

കണ്ടൈൻമെൻറ് സോണിലെ പ്രധാന പാതയൊഴിച്ച് ബ്ലോക്ക് റോഡ്, തെയ്യാല റോഡ് ഉൾപ്പെടെ റോഡുകളാണ് അടച്ചിരിക്കുന്നത്.
