വിദ്യാർഥിനിയുടെ ഓൺലൈൻ പഠനം പൂർത്തിയാക്കാൻ ലാപ്‌ടോപ്പ് നൽകി ഇരിമ്പിളിയം മണ്ഡലം കോൺഗ്രസ് കമ്മിറ്റി
ഇരിമ്പിളിയം: ബി.ടെക് വിദ്യാർഥിനിയുടെ ഓൺലൈൻ പഠനം പൂർത്തിയാക്കാൻ ഇരിമ്പിളിയം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ കൈത്താങ്ങ്. പഞ്ചായത്തിലെ പതിനാറാം വാർഡായ ആലുംകൂടത്തിലെ വടക്കേപ്പാട്ട്‌തൊടി സേതുമാധവൻ-ശ്രീലത ദമ്പതിമാരുടെ മകളും ബി.ടെക് ഇലക്‌ട്രോണിക് അവസാന വർഷ വിദ്യാർഥിനിയുമായ സരിതയ്ക്കാണ് ലാപ്‌ടോപ്പ് സംഘടിപ്പിച്ചുനൽകിയത്.
ഡി.സി.സി. സെക്രട്ടറി പി.സി.എ. നൂർ സരിതയ്ക്ക് ലാപ്‌ടോപ്പ് കൈമാറി. മണ്ഡലം പ്രസിഡന്റ് കെ.ടി. മൊയ്തു, കെ.ടി. കൃഷ്ണദാസ്, സി. കരുണകുമാർ, കെ. മുരളീധരൻ, എ.പി. നാരായണൻ, പി. സുരേഷ്, വിനു പുല്ലാനൂർ, പി.ടി. ഷഹനാസ്, ബിനീഷ് മങ്കേരി തുടങ്ങിയവർ പങ്കെടുത്തു.