റെക്കോഡ് വാക്‌സിനേഷനുമായി പൊന്നാനി നഗരസഭ
വിദ്യാര്‍ത്ഥികള്‍ക്കുള്ള വാക്‌സിനേഷന്‍ ക്യാമ്പുകളില്‍ റെക്കോഡിട്ട് പൊന്നാനി നഗരസഭ. നഗരസഭ പരിധിയിലെ ഡിഗ്രി, പി.ജി വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിച്ച വാക്‌സിനേഷന്‍ ക്യാമ്പില്‍ 1683 പേര്‍ക്ക് വാക്‌സിന്‍ നല്‍കി. ഐ.എസ്.എസ് സ്‌കൂള്‍, എം.ഐ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ എന്നീ കേന്ദ്രങ്ങളിലായാണ് നഗരസഭ സ്റ്റുഡന്റ് വാക്‌സിനേഷന്‍ ക്യാമ്പ് സംഘടിപ്പിച്ചത്.

ഐ.എസ്.എസ് ക്യാമ്പില്‍ 868 പേര്‍ക്കും എം.ഐ സ്‌കൂള്‍ ക്യാമ്പില്‍ 815 പേര്‍ക്കുമായാണ് ആദ്യഡോഡ് കോവിഷീല്‍ഡ് വാക്‌സിന്‍ നല്‍കിയത്. നാളുകള്‍ക്ക് മുമ്പ് ഇതര സംസ്ഥാനങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായി സംസ്ഥാനത്ത് ആദ്യമായി വാക്‌സിനേഷന്‍ ക്യാമ്പ് സംഘടിപ്പിച്ച നഗരസഭയാണ് പൊന്നാനി.