ദേശീയപാത വികസനം: വീ​ടു​ക​ൾ പൊ​ളി​ച്ചു​നീ​ക്ക​ൽ തു​ട​ങ്ങി

വ​ളാ​ഞ്ചേ​രി: ദേ​ശീ​യ​പാ​ത വി​ക​സ​ന​ത്തി​ന്റെ ഭാ​ഗ​മാ​യി വ​ളാ​ഞ്ചേ​രി ബൈ​പാ​സി​നാ​യി സ്ഥ​ലം ഏ​റ്റെ​ടു​ത്ത പ്ര​ദേ​ശ​ങ്ങ​ളി​ൽ​നി​ന്ന്​ വീ​ടു​ക​ൾ പൊ​ളി​ച്ചു​നീ​ക്ക​ൽ തു​ട​ങ്ങി. നി​ല​വി​ലു​ള്ള ദേ​ശീ​യ​പാ​ത വി​ക​സി​പ്പി​ക്കു​മ്പോ​ൾ ടൗ​ണി​ലെ നി​ര​വ​ധി കെ​ട്ടി​ട​ങ്ങ​ൾ പൊ​ളി​ച്ചു​മാ​റ്റേ​ണ്ട​ത് ഒ​ഴി​വാ​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യാ​ണ് കാ​വും​പു​റം പാ​ടം വ​ഴി ബൈ​പാ​സ് നി​ർ​മി​ക്കു​ന്ന​ത്.വ​ട്ട​പ്പാ​റ ഇ​റ​ക്ക​ത്തി​ലെ പ​ള്ളി​യു​ടെ സ​മീ​പ​ത്തു​നി​ന്ന് ആ​രം​ഭി​ക്കു​ന്ന ബൈ​പാ​സ് ടൗ​ൺ ഒ​ഴി​വാ​ക്കി ഓ​ണി​യി​ൽ പാ​ല​ത്തി​ന് സ​മീ​പ​മാ​ണ് വീ​ണ്ടും നി​ല​വി​ലെ ദേ​ശീ​യ​പാ​ത​യി​ൽ ചേ​രു​ക. നാ​ല് കി​ലോ​മീ​റ്റ​റോ​ളം വ​രു​ന്ന ബൈ​പാ​സി​ന്റെ ഭൂ​രി​ഭാ​ഗ​വും മേ​ൽ​പാ​ല​മാ​യാ​ണ് നി​ർ​മി​ക്കു​ക.

പ്ര​ധാ​ന​മാ​യും വ​യ​ലു​ക​ളി​ൽ കൂ​ടി​യാ​ണ് ബൈ​പാ​സ് പോ​കു​ന്ന​തെ​ന്ന​തി​നാ​ൽ പൊ​ളി​ച്ചു​മാ​റ്റേ​ണ്ട കെ​ട്ടി​ട​ങ്ങ​ളു​ടെ എ​ണ്ണം കു​റ​വാ​ണ്.ന​ഗ​ര​സ​ഭ​യി​ലെ 31ാം വാ​ർ​ഡി​ലെ ഏ​ഴ് വീ​ടു​ക​ളും 26ാം വാ​ർ​ഡി​ലെ നാ​ല് വീ​ടു​ക​ളും പൂ​ർ​ണ​മാ​യി പൊ​ളി​ച്ചു മാ​റ്റേ​ണ്ടി​വ​രും. ന​ഷ്​​ട​പ​രി​ഹാ​രം ല​ഭി​ച്ച ഉ​ട​മ​ക​ളാ​ണ് വീ​ട് പൊ​ളി​ച്ചു​മാ​റ്റ​ൽ ആ​രം​ഭി​ച്ച​ത്. വീ​ട് ന​ഷ്​​ട​പ്പെ​ടു​ന്ന​വ​രി​ൽ ചി​ല​ർ പു​തി​യ വീ​ട് നി​ർ​മി​ച്ച് അ​തി​ലേ​ക്ക് താ​മ​സം മാ​റി​യി​ട്ടു​ണ്ട്. മ​റ്റു ചി​ല​ർ വാ​ട​ക വീ​ടു​ക​ളി​ലേ​ക്കും മാ​റി​യി​ട്ടു​ണ്ട്. അ​തേ​സ​മ​യം, 31ാം വാ​ർ​ഡ് ഉ​ൾ​പ്പെ​ടു​ന്ന പ്ര​ദേ​ശ​ങ്ങ​ള​ൽ ഭൂ​മി ന​ഷ്​​ട​പ്പെ​ടു​ന്ന​വ​ർ​ക്ക് ല​ഭി​ച്ച തു​ക അ​പ​ര്യാ​പ്ത​മാ​ണെ​ന്ന് ന​ഗ​ര​സ​ഭ കൗ​ൺ​സി​ല​ർ സ​ദാ​ന​ന്ദ​ൻ കോ​ട്ടീ​രി ആ​രോ​പി​ച്ചു.