യു എൻ എ യുടെ പ്രഥമ മുങ്ങിമരണം തടയൽ ദിനം ആചരിച്ചു

– തിരുന്നാവായ: ഐക്യരാഷ്ട്രസഭയും ലോക ആരോഗ്യ സംഘടനയും സംയുക്തമായി ആരംഭിച്ച പ്രഥമ മുങ്ങിമരണം തടയൽ ദിനാചരണവും ഫയർ ഫോയ്സ് സംഘടിപ്പിച്ച് വരുന്ന ലോക ജല സുരക്ഷ ദിനാചരണവും പരിസ്ഥിതി സംഘടനയായ റി എക്കൗ യും മാമാങ്കം മെമ്മോറിയൽ ട്രസ്റ്റും സംയുക്തമായി നിളാ തീരത്ത് വെച്ച് നടത്തി.ഇനി മുതൽ എല്ലാ വർഷവും ജുലൈ ഇരുപത്തി അഞ്ചിന് ലോക മുങ്ങിമരണം തടയൽ ദിനാചരണം നടത്താൻ ഐക്യരാഷ്ട്രസഭ തിരുമാനിച്ചിരിക്കുകയാണ്.

ഫയർ ഫോയിസിൻ്റെ സഹകരണത്തോടെ സംഘടിപ്പിച്ച ചടങ്ങ് തിരൂർ ഫയർ സ്റ്റേഷൻ ഓഫീസർ എം കെ പ്രമോദ് കുമാർ ഉത്ഘാടനം ചെയ്തു റി എക്കൗ പ്രസിഡൻ്റ് സി കിളർ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ജല സുരക്ഷ ദിനാചരണത്തിൻ്റെ ഭാഗമായി’ തിരുന്നാവായ നാവാ മുകുന്ദ ക്ഷേത്രം ദേവസ്വത്തിൻ്റെ ആഭിമുഖ്യത്തിൽ മുങ്ങൽ വിദക്തൻപാറലകത്ത് യാഹുട്ടിയെ ദേവസ്വം എക്സിക്യുട്ടിവ് ഓഫീസർ ആതവനാട് പരമിശ്വരൻ പൊന്നാട പുതപ്പിച്ച് ആദരവ് നൽകി

റി എക്കൗ സംഘടിപ്പിച്ച ഐക്യരാഷ്ട്രസഭയുടെ പ്രഥമ മുങ്ങിമരണം തടയൽ ദിനാചരണം ലൈഫ് ബോയ് കൈമാറി തിരുർ ഫയർ സ്റ്റേഷൻ ഓഫീസർ എം കെ പ്രമോദ് കുമാർ ഉത് ഘാടനം ചെയ്യുന്നു.

‘സതിഷൻ കളിച്ചാത്ത് എം സാദിക്ക് ‘എംകെ സതീഷ് ബാബു.സി പി രാജൻ മോനുട്ടി പൊയിലിശ്ശേരി കെ പി അലവി .ആയപള്ളിവാഹിദ് ഹനീഫ കരിമ്പനക്കൽ സൽമാൻ പല്ലാർ ഇ പി സലിം’ ചിറക്കൽ ഉമ്മർ തുടങ്ങിയവർ പങ്കെടുത്തു.തുടർന്ന് തിരുർ ഫയർസ് റ്റേഷൻ ഓഫിസർ എം കെ .പ്രമോദ് കുമാർ ഫയർമാൻ പി അനുപിൻ്റെയും നേതൃത്വത്തിൽ ജലാപകട സുരക്ഷാ പ്രവൃത്തനങ്ങൾ സംബന്ധിച്ച് ട്രൈനിംഗ് ക്യാമ്പ് സംഘടിപ്പിച്ചു.