Fincat

ചങ്ങരംകുളത്ത് പ്രകൃതി വിരുദ്ധ പീഡനം: മധ്യവയസ്കൻ അറസ്റ്റിൽ

മലപ്പുറം: പതിനഞ്ച് വയസുകാരനെ കത്തികാട്ടി പ്രകൃതിവിരുദ്ധപീഡനത്തിന് ഇരയാക്കിയ സംഭവത്തിൽ അറുപതുകാരൻ അറസ്റ്റിലായി. ചെറവല്ലൂര്‍ സ്വദേശി പൂവത്തൂര്‍ വീട്ടില്‍ രാജന്‍ (60) നെയാണ് തിരൂര്‍ ഡി.വൈ.എസ്.പിയുടെ നിര്‍ദ്ദേശ പ്രകാരം പെരുമ്പടപ്പ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ പോക്സോ വകുപ്പ് പ്രകാരം കേസെടുത്തതായി പൊലീസ് അറിയിച്ചു.ഈ മാസം ആറിനാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.

1 st paragraph

പട്ടികജാതി വിഭാഗത്തിൽപ്പെട്ട വിദ്യാർഥിയുടെ വീട്ടിലെത്തിയാണ് രാജൻ അതിക്രമം കാട്ടിയത്. വീട്ടിൽ ആളില്ലാതിരുന്ന സമയത്ത് അവിടെയെത്തി, കത്തികാട്ടി ഭീഷണിപ്പെടുത്തി വീടിന്‍റെ പറമ്പിലേക്ക് കൊണ്ട് പോയി പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയതായാണ് പരാതി.

2nd paragraph

തുടർന്ന് പെരുമ്പടപ്പ് പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതി അറസ്റ്റിലായത്. ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചു. ഇതേത്തുടർന്ന് പോക്സോ വകുപ്പ് പ്രകാരം കേസെടുത്ത ശേഷം പ്രതിയെ പൊന്നാനി കോടതിയില്‍ ഹാജരാക്കി. 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. പ്രതിയെ മഞ്ചേരി സബ് ജയിലിലേക്ക് മാറ്റി.