ഐ.എൻ.എല്ലുകാർക്ക് ലീഗിലേക്ക് വരണോയെന്ന് തീരുമാനിക്കാം പി.കെ. കുഞ്ഞാലിക്കുട്ടി
മലപ്പുറം: ഐ.എൻ.എല്ലുകാർക്ക് ലീഗിലേക്ക് വരണോയെന്ന് തീരുമാനിക്കാമെന്ന് മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി. പദവി അൽപം കുറഞ്ഞാലും ലീഗിൽ അന്തസ്സോടെ നിൽക്കാമെന്ന് കുഞ്ഞാലിക്കുട്ടി മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ഐ.എൻ.എല്ലിലെ അടിയുടെ അടിസ്ഥാനം എന്താണെന്നറിയില്ല. ഐ.എൻ.എല്ലുകാർക്ക് ഇടതുമുന്നണിയിൽ സ്വാതന്ത്ര്യമില്ല. അവിടെയിരുന്ന് സച്ചാർ കമ്മിറ്റി കാര്യംപോലും പറയാൻ പറ്റില്ല. ഒരുപാട് അസംതൃപ്തർ ഐ.എൻ.എല്ലിലുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.