ജില്ലയിൽ പ്രതിദിന കോവിഡ് 4037 പേര്‍ക്ക്; 2,214 പേര്‍ക്ക് രോഗമുക്തി
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.97 ശതമാനംനേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 3,925 പേര്‍ഉറവിടമറിയാതെ 40 പേര്‍ക്ക്ആരോഗ്യ മേഖലയില്‍ 11 പേര്‍ക്കുംരോഗബാധിതരായി ചികിത്സയില്‍ 21,603 പേര്‍ആകെ നിരീക്ഷണത്തിലുള്ളത് 61,086 പേര്
മലപ്പുറം ജില്ലയില്‍ ഒരിടവേളക്ക് ശേഷം പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം 4,000 കടന്നു. 60 ദിവസത്തെ ഇടവേളക്ക് ശേഷമാണ് ജില്ലയില്‍ നാലായിരത്തിന് മുകളില്‍ വീണ്ടും കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. മെയ് 27 ന് 4,212 പേര്‍ക്കായിരുന്നു രോഗം സ്ഥിരീകരിച്ചിരുന്നത്. സമ്പര്‍ക്കത്തിന്റെ തോത് കുറക്കുന്നതിനും വേഗത്തില്‍ ചികിത്സ ലഭ്യമാക്കുന്നതിനുമായി ജില്ലാ ഭരണകൂടവും ആരോഗ്യവകുപ്പും കൂടുതല്‍ പേരെ കഴിഞ്ഞ ദിവസങ്ങളിലായി പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു.
ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന 11 പേര്‍ക്കുള്‍പ്പടെ 4,037 പേര്‍ക്കാണ് ചൊവ്വാഴ്ച (ജൂലൈ 27) ജില്ലയില്‍ കോവിഡ് 19 സ്ഥിരീകരിച്ചത്. 13.97 ശതമാനമാണ് ജില്ലയില്‍ ഈ ദിവസം രേഖപ്പെടുത്തിയ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്. ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരില്‍ 3,925 പേര്‍ക്ക് നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയും 40 പേര്‍ക്ക് ഉറവിടമറിയാതെയുമാണ് രോഗബാധയുണ്ടായത്. കൂടാതെ വിദേശത്ത് നിന്ന് ജില്ലയിലെത്തിയ 13 പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ 48 പേര്‍ക്കും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. 1,483 പേര് കോവിഡ് ബാധിതരായി ജില്ലയില്‍ മരണപ്പെട്ടതായും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
2,214 പേരാണ് ഇന്ന് ജില്ലയില്‍ കോവിഡ് മുക്തരായത്. ഇതോടെ ജില്ലയില്‍ രോഗം ഭേദമായവരുടെ എണ്ണം 3,67,242 ആയി. 61,086 പേരാണ് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. 21,603 പേര് വിവിധ കേന്ദ്രങ്ങളിലായി ചികിത്സയില്‍ കഴിയുകയാണ്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 677 പേരും കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളില്‍ 373 പേരും 151 പേര് കോവിഡ് സെക്കന്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളിലുമാണ്.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കു കീഴിലുള്ള പ്രത്യേക താമസ കേന്ദ്രങ്ങളായ ഡൊമിസിലിയറി കെയര്‍ സെന്ററുളില്‍ 441 പേരും ശേഷിക്കുന്നവര്‍ വീടുകളിലുമാണ് കഴിയുന്നത്.ഏതെങ്കിലും വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളുണ്ടായാല്‍ അടുത്തുള്ള ആരോഗ്യ കേന്ദ്രം, ജില്ലാതല കണ്ട്രോള് സെല്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരുമായി ഫോണില്‍ ബന്ധപ്പെടണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ സക്കീന അറിയിച്ചു. ഒരു കാരണവശാലും നേരിട്ട് ആശുപത്രികളില്‍ പോകരുതെന്നും ജില്ലാതല കണ്ട്രോള് സെല്ലില്‍ വിളിച്ച് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണമെന്നും അവര്‍ അറിയിച്ചു.
ജില്ലാതല കണ്ട്രോള് സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.മലപ്പുറം ജില്ലയില്‍ ചൊവ്വാഴ്ച (ജൂലൈ 27) രോഗബാധിതരായവരുടെ പ്രാദേശികാടിസ്ഥാനത്തിലുള്ള എണ്ണം ചുവടെ ചേര്‍ക്കുന്നു,എ.ആര് നഗര്‍ 28ആലങ്കോട് 37ആലിപ്പറമ്പ് 41അമരമ്പലം 70ആനക്കയം 43അങ്ങാടിപ്പുറം 44അരീക്കോട് 56ആതവനാട് 29ഊരകം 18ചാലിയാര്‍ 61ചീക്കോട് 37ചേലേമ്പ്ര 33ചെറിയമുണ്ടം 28ചെറുകാവ് 39ചോക്കാട് 34ചുങ്കത്തറ 95എടക്കര 58എടപ്പറ്റ 27എടപ്പാള്‍ 48എടരിക്കോട് 11എടവണ്ണ 52എടയൂര്‍ 39ഏലംകുളം 58ഇരിമ്പിളിയം 61കാലടി 36കാളികാവ് 48കല്പകഞ്ചേരി 27കണ്ണമംഗലം 23കരുളായി 40കരുവാരക്കുണ്ട് 40കാവനൂര്‍ 20കീഴാറ്റൂര്‍ 33കീഴുപറമ്പ് 23കോഡൂര്‍ 45കൊണ്ടോട്ടി 62കൂട്ടിലങ്ങാടി 54കോട്ടക്കല്‍ 39കുറുവ 66കുറ്റിപ്പുറം 44കുഴിമണ്ണ 42മക്കരപ്പറമ്പ് 15മലപ്പുറം 63മമ്പാട് 13മംഗലം 16മഞ്ചേരി 77മങ്കട 46മാറാക്കര 47മാറഞ്ചേരി 25മേലാറ്റൂര്‍ 39മൂന്നിയൂര്‍ 42മൂര്‍ക്കനാട് 72മൂത്തേടം 33മൊറയൂര്‍ 35മുതുവല്ലൂര്‍ 17നന്നമ്പ്ര 42നന്നംമുക്ക് 10നിലമ്പൂര്‍ 54നിറമരുതൂര്‍ 25ഒതുക്കുങ്ങല്‍ 19ഒഴൂര്‍ 36പള്ളിക്കല്‍ 32പാണ്ടിക്കാട് 70പരപ്പനങ്ങാടി 25പറപ്പൂര് 07പെരിന്തല്‍മണ്ണ 44പെരുമണ്ണ ക്ലാരി 25പെരുമ്പടപ്പ് 13പെരുവള്ളൂര്‍ 72പൊന്മള 16പൊന്മുണ്ടം 10പൊന്നാനി 67പൂക്കോട്ടൂര്‍ 42പോരൂര്‍ 17പോത്തുകല്ല് 54പുലാമന്തോള്‍ 78പുളിക്കല്‍ 37പുല്‍പ്പറ്റ 16പുറത്തൂര്‍ 28പുഴക്കാട്ടിരി 49താനാളൂര്‍ 33താനൂര്‍ 38തലക്കാട് 38തവനൂര്‍ 66താഴേക്കോട് 36തേഞ്ഞിപ്പലം 17തെന്നല 37തിരുനാവായ 16തിരുവാലി 15തൃക്കലങ്ങോട് 32തൃപ്രങ്ങോട് 39തുവ്വൂര്‍ 29തിരൂര്‍ 36തിരൂരങ്ങാടി 28ഊര്‍ങ്ങാട്ടിരി 52വളാഞ്ചേരി 63വളവന്നൂര്‍ 25വള്ളിക്കുന്ന് 37വട്ടംകുളം 50വാഴക്കാട് 33വാഴയൂര്‍ 20വഴിക്കടവ് 55വെളിയങ്കോട് 27വേങ്ങര 18വെട്ടത്തൂര്‍ 35വെട്ടം 24വണ്ടൂര്‍ 21