പാചക തൊഴിലാളികള്‍ കലക്ട്രേറ്റ് ധര്‍ണ്ണ നടത്തി
മലപ്പുറം : കോവിഡ് ആശ്വാസ സഹായം അനുവദിക്കുക, ഓണം അലവന്‍സ് 3000 രൂപയാക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങളുന്നയിച്ച് സ്‌കൂള്‍ പാചക തൊഴിലാളി യൂണിയന്‍ (എച്ച് എംഎസ്) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മലപ്പുറംസിവില്‍ സ്റ്റേഷന് മുന്നില്‍ ധര്‍ണ്ണ നടത്തി. പ്രൊഫ. അബ്രഹാം പി. മാത്യു ഉദ്ഘാടനം ചെയ്തു.
ഷെരീഫ് പാറക്കല്‍ അധ്യക്ഷത വഹിച്ചു. അബ്ദുള്ളക്കുട്ടി മമ്പാട്, ലോഹ്യ വിചാര വേദി ജില്ലാ പ്രസിഡന്റ് കെ എം ജയശങ്കര്‍, സുശീല, സുലൈഖ ഓടായിക്കല്‍, ജമീല മമ്പാട്, റംല അരീക്കോട്, ഹംസ എടക്കര സംസാരിച്ചു.