തിരൂരിൽ 140 ഓളം കേസിലെ പ്രതി അറസ്റ്റിൽ
തിരൂർ: തിരൂരിൽ 140 ഓളം കേസിലെ പ്രതി അറസ്റ്റിൽ. കൊട്ടാരക്കര പുത്തൂർ അഭിലാഷ് എന്ന കോട്ടാത്തല രാജേഷാണ് അറസ്റ്റിലായത്. ഒരു വർഷം മുൻപ് ജൂൺ മാസം തിരൂർ പോലീസ് ലൈനിലുള്ള ഫൈസൽ ഡോക്ടറുടെ ദന്തൽ ക്ലിനിക്കിൽ വാതിൽ പൊളിച്ച് അകത്ത് കയറി അലമാരയിൽ സൂക്ഷിച്ചിരുന്ന അമ്പതിനായിരം രൂപയും, മൊബൈൽ ഫോണും, സിസിടിവി ക്യാമറയുടെ ഡി വി ആറും കളവ് ചെയ്തു കൊണ്ടു പോയ സംഭവത്തിലും തിരൂർ ബിപി അങ്ങാടി ബൈപ്പാസ് ജംങ്ങ്ഷനിലുള്ള കെൻസി ബൗട്ടിക് എന്ന കടയുടേയും ഔജിൻ സൂപ്പർ മാർക്കറ്റ് എന്നിവയുടെ വാതിൽ പൊളിച്ചു അകത്തു കയറി 15,000 രൂപയും സിസിടിവി ക്യാമറയുടെ ഹാർഡ് ഡിസ്ക് എന്നിവ കളവു ചെയ്തു കൊണ്ടു പോയ കേസിലെയും പ്രതിയാണ് അഭിലാഷ്.
എറണാകുളം പാലാരിവട്ടം പോലീസാണ് അറസ്ററ് ചെയ്ത്. തുടർന്ന് തിരൂർ പോലീസ് കസ്റ്റടിയിലെടുത്ത് സംഭവസ്ഥലത്ത് തെളിവെടുപ്പ് നടത്തി. ഇയാൾ വിവിധ ജില്ലകളിലായി 140 ഓളം കേസുകളിലെ പ്രതിയാണെന്ന് പോലീസ്.