ജില്ലയില്‍ വ്യാഴാഴ്ച മുതല്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളും ഇളവുകളും അറിയാം
കാറ്റഗറി എ-യില്‍ ഉള്‍പ്പെടുന്ന പ്രദേശങ്ങളില്‍ ബാധകമാകുന്ന പ്രത്യേക മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍
പൊതുമേഖല സ്ഥാപനങ്ങള്‍, കമ്പനികള്‍, സ്വയംഭരണ സ്ഥാപനങ്ങള്‍ കമ്മീഷനുകള്‍ ഉള്‍പ്പെടെ എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളും 50 ശതമാനം ജീവനക്കാരോട് കൂടി പ്രവര്‍ത്തിക്കുന്നതാണ്.* എല്ലാ കടകളും സ്ഥാപനങ്ങളും രാവിലെ 7 മുതല്‍ വൈകീട്ട് 8 വരെ പ്രവര്‍ത്തിക്കാവുന്നതാണ്. * ടാക്‌സികള്‍ക്ക് ഡ്രൈവര്‍ ഉള്‍പ്പെടെ 4 പേരും ഓട്ടോറിക്ഷകളില്‍ ഡ്രൈവര്‍ ഉള്‍പ്പെടെ 3 പേരും യാത്ര നടത്താവുന്നതാണ്. കുടുംബാംഗങ്ങളുടെ യാത്രക്ക് ഈ നിയന്ത്രണം ബാധകമല്ല.* ബീവറേജ് ഔട്ട് ലെറ്റുകള്‍ക്കും ബാറുകള്‍ക്കും പാര്‍സല്‍ നല്‍കുന്നതിനായി പ്രവര്‍ത്തിക്കാവുന്നതാണ്. * ശാരീരിക സമ്പര്‍ക്കമില്ലാതെ ഔട്ട്‌ഡോര്‍ കായിക പ്രവര്‍ത്തനങ്ങള്‍ (പരമാവധി 20 പേര്‍) അനുവദനീയമാണ്. സാമൂഹിക അകലം പാലിക്കാന്‍ കഴിയാത്ത ഔട്ട് ഡോര്‍ ഗെയിമുകള്‍, ടര്‍ഫ് എന്നിവ പ്രവര്‍ത്തിപ്പിക്കാന്‍ പാടില്ല. സാമൂഹിക അകലം പാലിച്ചുകൊണ്ടുളള പ്രഭാത-സായാഹ്ന നടത്തവും അനുവദനീയമാണ്.* ഹോട്ടലുകളും റെസ്റ്റോറന്റുകളും പാര്‍സല്‍, ഓണ്‍ലൈന്‍, ഹോം ഡെലിവറി എന്നിവക്കായി രാവിലെ 7 മുതല്‍ വൈകുന്നേരം 9.30 വരെ പ്രവര്‍ത്തിക്കാവുന്നതാണ്. * വീട്ട് ജോലിക്കായി പോകുന്നവരുടെ യാത്ര അനുവദിക്കുന്നതാണ്.* ആരാധനാലയങ്ങളില്‍ 15 പേരില്‍ കവിയാതെ കര്‍ശനമായി കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പരിമിതമായ സമയം പ്രവേശനം അനുവദിക്കും* കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയം പുറപ്പെടുവിച്ച സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിംഗ് നടപടി ക്രമവും (എസ്.ഒ.പി), കേന്ദ്ര ടൂറിസം മന്ത്രാലയം പുറപ്പെടുവിച്ച പ്രവര്‍ത്തന മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്കും അനുസൃതമായി ടൂറിസം മേഖലയില്‍ താമസ സൗകര്യങ്ങള്‍ ഒരുക്കുന്ന സ്ഥാപനങ്ങള്‍ക്ക് പ്രവര്‍ത്തിക്കാന്‍ അനുമതിയുണ്ട്. ഈ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന ജീവനക്കാര്‍ കുറഞ്ഞത് ഒരു ഡോസ് വാക്‌സിനേഷന്‍ എങ്കിലും സ്വീകരിച്ചവരായിരിക്കണം. അതിഥികള്‍ കുറഞ്ഞത് ഒരു ഡോസ് കോവിഡ് വാക്‌സിനേഷനെങ്കിലും എടുത്തവരോ അല്ലെങ്കില്‍ 72 മണിക്കൂറിനുള്ളില്‍ എടുത്ത ഒരു ആര്‍.ടി.പി.സി.ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കൈവശം ഉള്ളവരോ ആയിരിക്കണം.* വ്യവസായങ്ങള്‍, കൃഷി, നിര്‍മ്മാണപ്രവര്‍ത്തികള്‍, ക്വാറികള്‍ എന്നിവ പ്രവര്‍ത്തിക്കാവുന്നതാണ്. തൊഴിലാളികള്‍ക്ക് യാത്രയും അനുവദനീയമാണ്. മേല്‍ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടിട്ടുളള അസംസ്‌കൃത വസ്തുക്കള്‍ (പാക്കിംഗ് സാമഗ്രഗികള്‍, ഇലക്ട്രിക്കല്‍, പ്ലംബിങ്ങ്, പെയ്ന്റിംഗ് മെറ്റീരിയല്‍സ്, ടൈല്‍സ് ഷോപ്പുകള്‍ ഉള്‍പ്പെടെ) കൈകാര്യം ചെയ്യുന്ന കടകള്‍ക്ക് രാവിലെ 7 മുതല്‍ വൈകീട്ട് 8 വരെ പ്രവര്‍ത്തിക്കാവുന്നതാണ്.* ജിമ്മുകളും ഇന്‍ഡോര്‍ സ്‌പോര്‍ട്‌സും, മതിയായ വായുസഞ്ചാരമുള്ള എ സി ഉപയോഗിക്കാത്ത ഹാളുകളില്‍/ സ്ഥലങ്ങളില്‍ ഒരു സമയം 20 പേരെ പരിമിതപ്പെടുത്തി പ്രവര്‍ത്തിക്കാവുന്നതാണ്.* കെ.എസ്.ആര്‍.ടി.സി – സ്വകാര്യമേഖലകളിലെ പൊതുഗതാഗതം കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് അനുവദിക്കുന്നതാണ്. ബസുകളില്‍ നിന്നുകൊണ്ടുള്ള യാത്ര അനുവദിക്കുന്നതല്ല.* ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും ആഴ്ചയില്‍ അഞ്ച് ദിവസം പ്രവര്‍ത്തിക്കാവുന്നതാണ്.* അക്ഷയകേന്ദ്രങ്ങള്‍ക്കും ജനസേവന കേന്ദ്രങ്ങള്‍ക്കും പ്രവര്‍ത്തിക്കാവുന്നതാണ്.* ബ്യൂട്ടിപാര്‍ലര്‍, ബര്‍ബര്‍ ഷോപ്പുകള്‍ എന്നിവ എല്ലാ ദിവസവും ഹെയര്‍ സ്‌റ്റൈലിംങ്ങിന് മാത്രമായി തുറക്കാവുന്നതാണ്.* ഇലക്ട്രോണിക് കടകളും ഇലക്ട്രോണിക് റിപ്പയര്‍ ഷോപ്പുകളും രാവിലെ 7 മുതല്‍ രാത്രി 8 വരെ എല്ലാ ദിവസവും തുറന്ന് പ്രവര്‍ത്തിക്കാവുന്നതാണ്.* കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന വ്യവസ്ഥയോടെ കുറഞ്ഞ പങ്കാളിത്തം ഉറപ്പ് വരുത്തി സിനിമ ഇന്‍ഡോര്‍ ഷൂട്ടിങ്ങ് അനുവദിക്കുന്നതാണ്.* അതേസമയം ശനി, ഞായര്‍ ദിവസങ്ങളിലെ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ എ വിഭാഗത്തിനും ബാധകമായിരിക്കും.
കാറ്റഗറി ബി-യില്‍ ഉള്‍പ്പെടുന്ന പ്രദേശങ്ങളില്‍ ബാധകമാകുന്ന പ്രത്യേക മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍
പൊതുമേഖല സ്ഥാപനങ്ങള്‍, കമ്പനികള്‍, സ്വയംഭരണ സ്ഥാപനങ്ങള്‍ കമ്മീഷനുകള്‍ ഉള്‍പ്പെടെ എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളും 50 ശതമാനം ജീവനക്കാരോട് കൂടി പ്രവര്‍ത്തിക്കുന്നതാണ്.* അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ എല്ലാ ദിവസവും കാലത്ത് 7 മണി മുതല്‍ വൈകുന്നേരം 8 മണി വരെ പ്രവര്‍ത്തിക്കാവുന്നതാണ്. മറ്റ് എല്ലാ കടകളും 50 ശതമാനം തൊഴിലാളികളെ വെച്ച് തിങ്കള്‍, ബുധന്‍, വെള്ളി എന്നി ദിവസങ്ങളിലും പ്രവര്‍ത്തിക്കാവുന്നതാണ്.* അക്ഷയകേന്ദ്രങ്ങള്‍ക്കും ജനസേവന കേന്ദ്രങ്ങള്‍ക്കും പ്രവര്‍ത്തിക്കാവുന്നതാണ്. * ബീവറേജസ് ഔട്ട് ലെറ്റുകള്‍, ബാറുകള്‍ എന്നിവ പാര്‍സല്‍ സേവനം മാത്രമായി പ്രവര്‍ത്തിക്കാവുന്നതാണ്.* ശാരീരിക സമ്പര്‍ക്കം കൂടാതെയുളള ഔട്ട്‌ഡോര്‍ കായിക പ്രവര്‍ത്തനങ്ങള്‍ അനുവദിക്കുന്നതാണ് (പരമാവധി 20 പേര്‍). സാമൂഹിക അകലം പാലിക്കാന്‍ കഴിയാത്ത ഔട്ട് ഡോര്‍ ഗെയിമുകള്‍, ടര്‍ഫ് എന്നിവ പ്രവര്‍ത്തിക്കാന്‍ പാടില്ല. സാമൂഹിക അകലം പാലിച്ച് കൊണ്ടുളള പ്രഭാത – സായാഹ്ന നടത്തം അനുവദിക്കുന്നതാണ്.* ഹോട്ടലുകളും റസ്റ്റോറന്റുകളും പാര്‍സല്‍, ഓണ്‍ലൈന്‍ / ഹോം ഡെലിവറി എന്നിവയ്ക്കായി കാലത്ത് 7 മണി മുതല്‍ രാത്രി 9.30 വരെ പ്രവര്‍ത്തിക്കാവുന്നതാണ്.* ആരാധനാലയങ്ങളില്‍ 15 പേരില്‍ കവിയാതെ കര്‍ശനമായി കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പരിമിതമായ സമയം പ്രവേശനം അനുവദിക്കും.* കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയം പുറപ്പെടുവിച്ച സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിംഗ് നടപടി ക്രമവും (എസ്.ഒ.പി), കേന്ദ്ര ടൂറിസം മന്ത്രാലയം പുറപ്പെടുവിച്ച പ്രവര്‍ത്തന മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്കും അനുസൃതമായി ടൂറിസം മേഖലയില്‍ താമസ സൗകര്യങ്ങള്‍ ഒരുക്കുന്ന സ്ഥാപനങ്ങള്‍ക്ക് പ്രവര്‍ത്തിക്കാന്‍ അനുമതിയുണ്ട്. ഈ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന ജീവനക്കാര്‍ കുറഞ്ഞത് ഒരു ഡോസ് വാക്‌സിനേഷന്‍ എങ്കിലും സ്വീകരിച്ചവരായിരിക്കണം. അതിഥികള്‍ കുറഞ്ഞത് ഒരു ഡോസ് കോവിഡ് വാക്‌സിനേഷന്‍ എങ്കിലും എടുത്തവരോ അല്ലെങ്കില്‍ 72 മണിക്കൂറിനുള്ളില്‍ എടുത്ത ഒരു ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കൈവശം ഉള്ളവരോ ആയിരിക്കണം.* വ്യവസായങ്ങള്‍, കൃഷി, നിര്‍മ്മാണപ്രവര്‍ത്തികള്‍, ക്വാറികള്‍ എന്നിവ പ്രവര്‍ത്തിക്കാവുന്നതാണ്. തൊഴിലാളികള്‍ക്ക് യാത്ര അനുവദനീയമാണ്. മേല്‍ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടിട്ടുളള അസംസ്‌കൃത വസ്തുക്കള്‍ (പാക്കിംഗ് സാമഗ്രഗികള്‍, ഇലക്ട്രിക്കല്‍, പ്ലംബിങ്ങ്, പെയ്ന്റിംഗ് മെറ്റീരിയല്‍സ്, ടൈല്‍സ് ഷോപ്പുകള്‍ ഉള്‍പ്പെടെ) കൈകാര്യം ചെയ്യുന്ന കടകള്‍ക്ക് രാവിലെ 7 മുതല്‍ വൈകീട്ട് 8 വരെ പ്രവര്‍ത്തിക്കാവുന്നതാണ്.* ജിമ്മുകളും ഇന്‍ഡോര്‍ സ്‌പോര്‍ട്‌സും, മതിയായ വായുസഞ്ചാരമുള്ള എ സി ഉപയോഗിക്കാത്ത ഹാളുകളില്‍ / സ്ഥലങ്ങളില്‍ ഒരു സമയം 20 പേരെ പരിമിതപ്പെടുത്തികൊണ്ട് പ്രവര്‍ത്തിക്കാവുന്നതാണ്.*കെ.എസ്.ആര്‍.ടി.സി – സ്വകാര്യമേഖലകളിലെ പൊതുഗതാഗതം കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് അനുവദിക്കുന്നതാണ്. ബസുകളില്‍ നിന്നുകൊണ്ടുള്ള യാത്ര അനുവദിക്കുന്നതല്ല.* ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും ആഴ്ചയില്‍ അഞ്ച് ദിവസം പ്രവര്‍ത്തിക്കാവുന്നതാണ്.* ഓട്ടോറിക്ഷകള്‍ക്ക് 2 യാത്രക്കാരെ വെച്ച് സര്‍വ്വീസ് നടത്താവുന്നതാണ്.* ബ്യൂട്ടിപാര്‍ലര്‍, ബര്‍ബര്‍ ഷോപ്പുകള്‍ തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ ഹെയര്‍ സ്‌റ്റൈലിംങ്ങിന് മാത്രമായി തുറക്കാവുന്നതാണ്.* ഇലക്ട്രോണിക് ഷോപ്പ്, ഇലക്ട്രോണിക് റിപ്പയര്‍ ഷോപ്പുകളും രാവിലെ 7 മുതല്‍ രാത്രി 8 വരെ തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ തുറന്ന് പ്രവര്‍ത്തിക്കാവുന്നതാണ്.* കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന വ്യവസ്ഥയോടെ കുറഞ്ഞ പങ്കാളിത്തം ഉറപ്പ് വരുത്തി സിനിമ ഇന്‍ഡോര്‍ ഷൂട്ടിങ്ങ് അനുവദിക്കുന്നതാണ്.
കാറ്റഗറി സി-യില്‍ ഉള്‍പ്പെടുന്ന പ്രദേശങ്ങളില്‍ ബാധകമാകുന്ന പ്രത്യേക മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍
പൊതുമേഖല സ്ഥാപനങ്ങള്‍, കമ്പനികള്‍, സ്വയംഭരണ സ്ഥാപനങ്ങള്‍ കമ്മീഷനുകള്‍ ഉള്‍പ്പെടെ എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളും 25 ശതമാനം ജീവനക്കാരോട് കൂടി പ്രവര്‍ത്തിക്കുന്നതാണ്.* അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ എല്ലാ ദിവസവും രാവിലെ 7 മണി മുതല്‍ വൈകുന്നേരം 8 മണി വരെ പ്രവര്‍ത്തിക്കാവുന്നതാണ്. വിവാഹ ആവശ്യാര്‍ത്ഥം തുണിക്കടകള്‍, ജ്വല്ലറികള്‍, ഫുട്‌വെയര്‍ കടകള്‍ എന്നിവയും വിദ്യാര്‍ത്ഥികള്‍ക്ക് ആവശ്യമായ ബുക്ക് സ്റ്റാളുകള്‍, റിപ്പയര്‍ സര്‍വ്വീസ് കടകള്‍, എന്നിവ 50 ശതമാനം ജീവനക്കാരെ വെച്ച് വെള്ളിയാഴ്ച്ചകളില്‍ മാത്രം കാലത്ത് 7 മണി മുതല്‍ വൈകുന്നേരം 8 മണി വരെ പ്രവര്‍ത്തിക്കാവുന്നതാണ്.* ഹോട്ടലുകളും റസ്റ്റോറന്റുകളും കാലത്ത് 7 മണി മുതല്‍ വൈകുന്നേരം 8 മണി വരെ പാര്‍സല്‍, ഓണ്‍ലൈന്‍ / ഹോം ഡെലിവറി എന്നിവക്കായി പ്രവര്‍ത്തിക്കാവുന്നതാണ്.* വ്യവസായങ്ങള്‍, കൃഷി, നിര്‍മ്മാണപ്രവര്‍ത്തികള്‍, ക്വാറികള്‍ എന്നിവ പ്രവര്‍ത്തിക്കാവുന്നതാണ്. തൊഴിലാളികള്‍ക്ക് യാത്ര അനുവദനീയമാണ്. മേല്‍ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടിട്ടുളള അസംസ്‌കൃത വസ്തുക്കള്‍ (പാക്കിംഗ് സാമഗ്രഗികള്‍, ഇലക്ട്രിക്കല്‍, പ്ലംബിങ്ങ്, പെയ്ന്റിംഗ് മെറ്റീരിയല്‍സ്, ടൈല്‍സ് ഷോപ്പുകള്‍ ഉള്‍പ്പെടെ) കൈകാര്യം ചെയ്യുന്ന കടകള്‍ 50 ശതമാനം ജീവനക്കാരെ വെച്ച് രാവിലെ 7 മുതല്‍ വൈകീട്ട് 8 വരെ പ്രവര്‍ത്തിക്കാവുന്നതാണ്.*കെ.എസ്.ആര്‍.ടി.സി – സ്വകാര്യമേഖലകളിലെ പൊതുഗതാഗതം കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് അനുവദിക്കുന്നതാണ്. ബസുകളില്‍ നിന്നുകൊണ്ടുള്ള യാത്ര അനുവദിക്കുന്നതല്ല.* ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും ആഴ്ചയില്‍ അഞ്ച് ദിവസം പ്രവര്‍ത്തിക്കാവുന്നതാണ്.* അക്ഷയകേന്ദ്രങ്ങള്‍ക്കും ജനസേവന കേന്ദ്രങ്ങള്‍ക്കും പ്രവര്‍ത്തിക്കാവുന്നതാണ്.
കാറ്റഗറി ഡി-യില്‍ ഉള്‍പ്പെടുന്ന പ്രദേശങ്ങളില്‍ ബാധകമാകുന്ന പ്രത്യേക മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍
അവശ്യ സര്‍വ്വീസില്‍ ഉള്‍പ്പെട്ട എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്നതാണ്* അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ക്ക് രാവിലെ 7 മണി മുതല്‍ വൈകുന്നേരം 7 മണിവരെ പ്രവര്‍ത്തിക്കാവുന്നതാണ്. (റേഷന്‍ ഷോപ്പുകള്‍, പലചരക്ക് കടകള്‍, പാലുല്‍പ്പന്നങ്ങളുടെ കടകള്‍, പഴം-പച്ചക്കറി കടകള്‍, മത്സ്യ-മാംസ കടകള്‍, ബേക്കറികള്‍, പക്ഷികളുടെയും മൃഗങ്ങളുടെയും ഭക്ഷ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍)* ബാങ്കുകളും മറ്റു ധനകാര്യ സ്ഥാപനങ്ങളും കര്‍ശന കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ആഴ്ചയില്‍ മൂന്ന് ദിവസം (തിങ്കള്‍, ബുധന്‍, വെള്ളി) ഉച്ചക്ക് 2 മണിവരെ പ്രവര്‍ത്തിക്കാവുന്നതാണ്.* വര്‍ക്ക് സൈറ്റില്‍ ലഭ്യമായ സാഗ്രികള്‍ മാത്രം ഉപയോഗിച്ച് നിര്‍മ്മാണ പ്രവര്‍ത്തനം നടത്താവുന്നതാണ്.