കോവിഡ് 19: ജില്ലയില്‍ 3,831 പേര്‍ക്ക് വൈറസ്ബാധ; 2,557 പേര്‍ക്ക് രോഗമുക്തിടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.26 ശതമാനം

നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 3,679 പേര്‍ഉറവിടമറിയാതെ 84 പേര്‍ക്ക്ആരോഗ്യ മേഖലയില്‍ ഒരാള്‍ക്കുംരോഗബാധിതരായി ചികിത്സയില്‍ 22,886 പേര്‍ആകെ നിരീക്ഷണത്തിലുള്ളത് 63,057 പേര്‍

മലപ്പുറം ജില്ലയില്‍ ബുധനാഴ്ച (ജൂലൈ 28) ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഒരാള്‍ക്കുള്‍പ്പടെ 3,831 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 12.26 ശതമാനമാണ് ജില്ലയിലെ ഈ ദിവസത്തെ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്. കഴിഞ്ഞ ദിവസം ഇത് 13.97 ശതമാനമായിരുന്നു. ബുധനാഴ്ച രോഗബാധിതരില്‍ 3,679 പേര്‍ക്ക് നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയും 84 പേര്‍ക്ക് ഉറവിടമറിയാതെയുമാണ് രോഗബാധയുണ്ടായത്. കൂടാതെ വിദേശത്ത് നിന്ന് ജില്ലയിലെത്തിയ 28 പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ 39 പേര്‍ക്കും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. 1,501 പേര്‍ കോവിഡ് ബാധിതരായി ജില്ലയില്‍ മരണപ്പെട്ടതായും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു

2,557 പേരാണ് ബുധനാഴ്ച ജില്ലയില്‍ കോവിഡ് മുക്തരായത്. ഇതോടെ ജില്ലയില്‍ രോഗം ഭേദമായി സാധാരണ ജീവിതത്തിലേക്ക് മടങ്ങിയെത്തിയവരുടെ എണ്ണം 3,69,778 ആയി. 63,057 പേരാണ് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. 22,886 പേര്‍ വിവിധ കേന്ദ്രങ്ങളിലായി ചികിത്സയില്‍ കഴിയുകയാണ്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 669 പേരും കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ 411 പേരും 158 പേര്‍ കോവിഡ് സെക്കന്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളിലുമാണ്.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കു കീഴിലുള്ള പ്രത്യേക താമസ കേന്ദ്രങ്ങളായ ഡൊമിസിലിയറി കെയര്‍ സെന്ററുളില്‍ 472 പേരും ശേഷിക്കുന്നവര്‍ വീടുകളിലുമാണ് കഴിയുന്നത്.ആരോഗ്യ ജാഗ്രത ഉറപ്പാക്കണംരോഗ ലക്ഷണങ്ങള്‍ ഉള്ളവരും കോവിഡ് ബാധിതരുമായി സമ്പര്‍ക്കമുണ്ടായിട്ടുള്ളവരും വീടുകളില്‍ പ്രത്യേകം നിരീക്ഷണത്തില്‍ കഴിയേണ്ടതാണ്. വീട്ടിലെ മറ്റംഗങ്ങള്‍ക്ക് രോഗം പകരാതിരിക്കുന്നതിനും കൃത്യസമയത്ത് ചികിത്സ ഉറപ്പാക്കുന്നതിനുമായി കോവിഡ് പരിശോധനയ്ക്ക് വിധേയരാകുകയും വേണം. ഏതെങ്കിലും വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളുള്ളവര്‍ അടുത്തുള്ള ആരോഗ്യ കേന്ദ്രം, ജില്ലാതല കണ്‍ട്രോള്‍ സെല്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരുമായി ഫോണില്‍ ബന്ധപ്പെട്ട് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കേണ്ടതാണെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.മലപ്പുറം ജില്ലയില്‍ ബുധനാഴ്ച (ജൂലൈ 28) രോഗബാധിതരായവരുടെ പ്രാദേശികാടിസ്ഥാനത്തിലുള്ള എണ്ണം ചുവടെ ചേര്‍ക്കുന്നു,

എ.ആര്‍ നഗര്‍ 20ആലങ്കോട് 37ആലിപ്പറമ്പ് 29അമരമ്പലം 107ആനക്കയം 65അങ്ങാടിപ്പുറം 29അരീക്കോട് 35ആതവനാട് 78ഊരകം 21ചാലിയാര്‍ 34ചീക്കോട് 29ചേലേമ്പ്ര 11ചെറിയമുണ്ടം 17ചെറുകാവ് 28ചോക്കാട് 28ചുങ്കത്തറ 56എടക്കര 56എടപ്പറ്റ 11എടപ്പാള്‍ 27എടരിക്കോട് 45എടവണ്ണ 63എടയൂര്‍ 29ഏലംകുളം 28ഇരിമ്പിളിയം 15കാലടി 31കാളികാവ് 47കല്‍പകഞ്ചേരി 07കണ്ണമംഗലം 26കരുളായി 42കരുവാരക്കുണ്ട് 70കാവനൂര്‍ 37കീഴാറ്റൂര്‍ 16കീഴുപറമ്പ് 27കോഡൂര്‍ 35കൊണ്ടോട്ടി 70കൂട്ടിലങ്ങാടി 41കോട്ടക്കല്‍ 31കുറുവ 42കുറ്റിപ്പുറം 49കുഴിമണ്ണ 26മക്കരപ്പറമ്പ് 16മലപ്പുറം 59മമ്പാട് 52മംഗലം 26മഞ്ചേരി 106മങ്കട 24മാറാക്കര 47മാറഞ്ചേരി 22മേലാറ്റൂര്‍ 33മൂന്നിയൂര്‍ 19മൂര്‍ക്കനാട് 80മൂത്തേടം 47മൊറയൂര്‍ 19മുതുവല്ലൂര്‍ 10നന്നമ്പ്ര 20നന്നംമുക്ക് 11നിലമ്പൂര്‍ 39നിറമരുതൂര്‍ 04ഒതുക്കുങ്ങല്‍ 32ഒഴൂര്‍ 15പള്ളിക്കല്‍ 33പാണ്ടിക്കാട് 56പരപ്പനങ്ങാടി 25പറപ്പൂര്‍ 54പെരിന്തല്‍മണ്ണ 61പെരുമണ്ണ ക്ലാരി 16പെരുമ്പടപ്പ് 16പെരുവള്ളൂര്‍ 64പൊന്മള 26പൊന്മുണ്ടം 23പൊന്നാനി 85പൂക്കോട്ടൂര്‍ 26പോരൂര്‍ 21പോത്തുകല്ല് 24പുലാമന്തോള്‍ 42പുളിക്കല്‍ 36പുല്‍പ്പറ്റ 17പുറത്തൂര്‍ 20പുഴക്കാട്ടിരി 30താനാളൂര്‍ 28താനൂര്‍ 08തലക്കാട് 20തവനൂര്‍ 25താഴേക്കോട് 39തേഞ്ഞിപ്പലം 30തെന്നല 23തിരുനാവായ 57തിരുവാലി 54തൃക്കലങ്ങോട് 31തൃപ്രങ്ങോട് 58തുവ്വൂര്‍ 56തിരൂര്‍ 35തിരൂരങ്ങാടി 20ഊര്‍ങ്ങാട്ടിരി 28വളാഞ്ചേരി 76വളവന്നൂര്‍ 08വള്ളിക്കുന്ന് 22വട്ടംകുളം 20വാഴക്കാട് 33വാഴയൂര്‍ 18വഴിക്കടവ് 115വെളിയങ്കോട് 33വേങ്ങര 38വെട്ടത്തൂര്‍ 15വെട്ടം 24വണ്ടൂര്‍ 66