Fincat

ഏറ്റവും കൂടുതല്‍ എ പ്ലസ് മലപ്പുറം ജില്ലയില്‍, പ്ലസ്ടു പരീക്ഷയിലുംതിളക്കമാര്‍ന്ന വിജയം ഹയര്‍സെക്കന്‍ഡറി 89.44, വി.എച്ച്.എസ്.ഇ 83.22 ശതമാനം

കോവിഡ് പ്രതിസന്ധിക്കിടയിലും 2021 മാര്‍ച്ച് രണ്ടാം വര്‍ഷ ഹയര്‍സെക്കന്‍ഡറി, വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി പരീക്ഷകളിലും ജില്ലയ്ക്ക് റെക്കോര്‍ഡ് വിജയം. ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ 89.44 ശതമാനം വിദ്യാര്‍ഥികളും വി.എച്ച്.എസ്.ഇ വിഭാഗത്തില്‍ 83.22 ശതമാനം വിദ്യാര്‍ഥികളും ഉപരിപഠനത്തിന് യോഗ്യത നേടി.സംസ്ഥാനത്ത് എല്ലാ വിഷയത്തിലും ഏറ്റവും കൂടുതല്‍ എ പ്ലസ് നേടിയവരും ഏറവും കൂടുതല്‍ വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതിയതും മലപ്പുറം ജില്ലയിലാണ്. 6707 വിദ്യാര്‍ഥികളാണ് എല്ലാ വിഷയത്തിലും എ പ്ലസ് നേടി നേട്ടം കൈവരിച്ചത്.

1 st paragraph

ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ 243 സ്‌കൂളുകളിലായി സ്‌കൂള്‍ ഗോയിങ് റഗുലര്‍ വിഭാഗത്തില്‍ 57629 പേര്‍ പരീക്ഷ എഴുതിയതില്‍ 51543 വിദ്യാര്‍ഥികള്‍ ഉന്നതപഠനത്തിന് യോഗ്യത നേടി. 6707 വിദ്യാര്‍ഥികള്‍ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടി വിജയം കൈവരിച്ചിട്ടുണ്ട്. ഓപ്പണ്‍ സ്‌കൂളുകളില്‍ 51.52 ശതമാനം വിദ്യാര്‍ഥികളാണ് ഉപരിപഠനത്തിന് യോഗ്യത നേടിയിട്ടുള്ളത്. പരീക്ഷയെഴുതിയ 18722 വിദ്യാര്‍ഥികളില്‍ 9645 വിദ്യാര്‍ഥികളാണ് യോഗ്യത നേടിയത്. 270 വിദ്യാര്‍ഥികള്‍ മുഴുവന്‍ വിഷയത്തിലും എ പ്ലസ് നേടിയിട്ടുണ്ട്. ടെക്‌നിക്കല്‍ ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ 78.38 ശതമാനം വിജയമാണ് ജില്ലയ്ക്കുള്ളത്. 259 വിദ്യാര്‍ത്ഥികളില്‍ 203 പേരാണ് ഉപരിപഠനത്തിന് യോഗ്യത നേടിയിട്ടുള്ളത്. 11 പേര്‍ മുഴുവന്‍ വിഷയത്തിലും എ പ്ലസ് നേടിയിട്ടുണ്ട്.

സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികളെ പരീക്ഷക്ക് സജ്ജരാക്കിയ സര്‍ക്കാര്‍ സ്‌കൂള്‍ എന്ന നേട്ടം ജില്ലയില്‍ കോട്ടക്കല്‍ രാജാസ് ജി.എച്ച്.എസ്.എസ് നേടി.വി.എച്ച്.എസ്.ഇ പരീക്ഷാ ഫലത്തിലും ജില്ലയ്ക്ക് അഭിമാനകരമായ നേട്ടമാണുള്ളത്. പരീക്ഷയെഴുതിയ 2080 വിദ്യാര്‍ഥികളില്‍ 1731 വിദ്യാര്‍ഥികള്‍ ഉപരിപഠനത്തിന് യോഗ്യത നേടി. കഴിഞ്ഞ വര്‍ഷം(2020) 75.93 ശതമാനം വിജയമായിരുന്നു. വി.എച്ച്.എസ്.ഇ കണ്ടിന്യൂസ് ഇവാല്യൂവേഷന്‍ ആന്‍ഡ് ഗ്രേഡിങ് എന്‍.എസ്.ക്യൂ.എഫ് സ്‌കീമില്‍ ജില്ലയില്‍ പരീക്ഷയെഴുതിയ 497 വിദ്യാര്‍ഥികളില്‍ 410 പേര്‍ യോഗ്യത നേടി. 82.49 ശതമാനമാണ് വിജയം.

2nd paragraph