വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; യുവാവ് അറസ്റ്റിൽ

പെരിന്തല്‍മണ്ണ: വിവാഹ വാഗ്ദാനം നല്‍കി യുവതിയെ പിഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്ന പരാതിയില്‍ യുവാവ് അറസ്റ്റില്‍. മാവേലിക്കര കണ്ണമംഗലം കൈത സൗത്തില്‍ പുത്തന്‍തറയില്‍ വിഷ്ണു(29) വാണ് അറസ്റ്റിലായത്.പെരിന്തല്‍മണ്ണ സിഎ സുനില്‍ പുളിക്കല്‍, എസ്‌ഐ സി.കെ നൗഷാദ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

യുവതി താമസിച്ചിരുന്ന ആനമങ്ങാട് പാലൊളിപ്പറമ്പിലെ വാടക വീട്ടില്‍ വച്ച് പല ദിവസങ്ങളിലായി പീഡിപ്പിച്ചതായാണ് പരാതി. യുവതി ഇതു സംബന്ധിച്ച് അമ്പലപ്പുഴ പോലിസ് സ്‌റ്റേഷനിലാണ് പരാതി നല്‍കിയത്.അവിടെ നിന്ന് പരാതി പെരിന്തല്‍മണ്ണ പോലിസിന് കൈമാറുകയായിരുന്നു. പ്രതിയെ മാരവലിക്കരയിലെ വീട്ടില്‍ വച്ചാണ് അറസ്റ്റ് ചെയ്തത്.