മന്ത്രി വി അബ്ദുറഹ്‌മാന്റെ ഓഫീസിലേക്ക് കാംപസ് ഫ്രണ്ട് വിദ്യാർത്ഥി മാർച്ച് നടത്തി
താനൂർ:വർഷങ്ങളായി മലപ്പുറം ജില്ല നേരിടുന്ന വിദ്യാഭ്യാസ അവഗണന അവസാനിപ്പിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് കാംപസ് ഫ്രണ്ട് മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വി അബ്ദുറഹ്‌മാൻ മന്ത്രിയുടെ ഓഫീസിലേക്ക് വിദ്യാർത്ഥി മാർച്ച് സംഘടിപ്പിച്ചു. നടക്കാവിൽ നിന്ന് ആരംഭിച്ച മാർച്ച് മന്ത്രിയുടെ ഓഫീസ് പരിസരത്ത് പോലീസ് തടഞ്ഞു.

കാംപസ് ഫ്രണ്ട് സംസ്ഥാന ട്രഷറർ എം ഷെയ്ഖ് റസൽ മാർച്ച് ഉദ്ഘാടനം ചെയ്തു. ഒരുകാലത്ത് അധിനിവേശ ശക്തികൾക്കെതിരെ ചെറുത്തുനിന്നതിന്റെ ഭാഗമായി പിന്നോക്കം പോയ ജില്ല ഇന്ന് സ്വന്തം പ്രയത്നത്താൽ വിദ്യാഭ്യാസപരമായി ഏറ്റവും മികച്ച ജില്ലയായി മാറിയിക്കുകയാണ്.

എന്നാൽ മാറിവരുന്ന സർക്കാരുകളും അധികാരികളും മലപ്പുറത്തെ പഴയ പിന്നോക്കാവസ്ഥയിലേക്ക് തള്ളിയിടുവാനാണ് ശ്രമിക്കുന്നതെന്നും ഇതിനെ ശക്തമായി ചെറുത്ത് തോൽപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മലപ്പുറം വെസ്റ്റ് ജില്ലാ സെക്രട്ടറി അർഷദ് പട്ടർനടക്കാവ് സ്വാഗതം പറഞ്ഞു.

മലപ്പുറം സെൻട്രൽ ജില്ലാ പ്രസിഡന്റ് അർഷഖ് ശർബാസ് അധ്യക്ഷത വഹിക്കുകയും ഫവാസ് ഒഴുർ നന്ദി അർപ്പിക്കുകയും ചെയ്തു.