കോവിഡ് 19: മലപ്പുറം ജില്ലയില്‍ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 16.11 ശതമാനം3,679 പേര്‍ക്ക് രോഗബാധ; 2,779 പേര്‍ക്ക് രോഗമുക്തി
നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 3,514 പേര്‍ആരോഗ്യ പ്രവര്‍ത്തകര്‍ 12ഉറവിടമറിയാതെ രോഗബാധിതരായവര്‍ 48രോഗബാധിതരായി ചികിത്സയില്‍ 23,781 പേര്‍ആകെ നിരീക്ഷണത്തിലുള്ളത് 62,779 പേര്‍
മലപ്പുറം ജില്ലയില്‍ വ്യാഴാഴ്ച (2021 ജൂലൈ 29) 3,679 പേര്‍ കോവിഡ് 19 വൈറസ് ബാധിതരായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 16.11 ശതമാനമാണ് ജില്ലയിലെ കോവിഡ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്. 2,779 പേര്‍ വിദഗ്ധ പരിചരണത്തിനു ശേഷം വ്യാഴാഴ്ച വൈറസ് വിമുക്തരായി. ഇതോടെ ജില്ലയില്‍ കോവിഡ് വിമുക്തരായവരുടെ എണ്ണം 3,72,551 പേരായതായും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ വ്യക്തമാക്കി.രോഗികളുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ട് വൈറസ് ബാധിതരാകുന്നവര്‍ വര്‍ധിക്കുന്ന സ്ഥിതി ജില്ലയില്‍ തുടരുകയാണ്. ഇത്തരത്തില്‍ 3,514 പേര്‍ക്കാണ് വ്യാഴാഴ്ച രോഗബാധയുണ്ടായത്. 48 പേര്‍ക്ക് വൈറസ് ബാധയുണ്ടായതിന്റെ ഉറവിടം കണ്ടെത്താനായിട്ടില്ല. ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന 12 പേര്‍ക്കും വിദേശ രാജ്യങ്ങളില്‍ നിന്ന് തിരിച്ചെത്തിയ മൂന്ന് പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ 102 പേര്‍ക്കും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. 62,779 പേരാണ് ജില്ലയില്‍ ഇപ്പോള്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. 23,781 പേര്‍ ചികിത്സയിലാണ്.
കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 716 പേരും കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ 462 പേരും 145 പേര്‍ കോവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളിലുമാണ്. തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്കു കീഴിലുള്ള പ്രത്യേക താമസ കേന്ദ്രങ്ങളായ ഡൊമിസിലിയറി കെയര്‍ സെന്ററുളില്‍ 433 പേരും ശേഷിക്കുന്നവര്‍ വീടുകളിലും മറ്റുമായും നിരീക്ഷണത്തില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ 1,511 പേരാണ് കോവിഡ് ബാധിതരായി മരിച്ചത്.രോഗ വ്യാപന നിരക്ക് ഉയരുമ്പോള്‍ വേണം അതീവ ജാഗ്രത: ജില്ലാ മെഡിക്കല്‍ ഓഫീസര്‍മലപ്പുറം ജില്ലയില്‍ കോവിഡ് 19 വ്യാപന സാധ്യത സജീവമായി നിലനില്‍ക്കുകയാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന. നിലവിലെ സാഹചര്യത്തില്‍ ആരോഗ്യ ജാഗ്രതാ നിര്‍ദേശങ്ങള്‍ ഒരു കാരണവശാലും ലംഘിക്കരുത്. രോഗ നിര്‍വ്യാപന പ്രവര്‍ത്തനങ്ങളുമായി പൊതുജനങ്ങള്‍ പൂര്‍ണ്ണമായും സഹകരിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ആവര്‍ത്തിച്ച് അഭ്യര്‍ഥിച്ചു.അത്യാവശ്യ ഘട്ടങ്ങളില്ലാതെ ഒരു കാരണവശാലും വീടുകളില്‍ നിന്ന് പുറത്തിറങ്ങരുത്. പ്രത്യേക പരിഗണന ആവശ്യമായ മുതിര്‍ന്ന പൗരന്മാര്‍, കുട്ടികള്‍, നിത്യ രോഗികള്‍, ഗര്‍ഭിണികള്‍ തുടങ്ങിയവരെ നേരിട്ടു സന്ദര്‍ശിക്കുന്നതില്‍ നിന്ന് പുറത്തു നിന്നുള്ളവര്‍ വിട്ടു നില്‍ക്കണം. വീടുകളിലും വൈറസ് വ്യാപന സാധ്യത മുന്‍നിര്‍ത്തി അതീവ ജാഗ്രത പുലര്‍ത്തണം. ആരോഗ്യ ജാഗ്രത ഉറപ്പാക്കുന്നതിലൂടെ മാത്രമെ നിലവിലെ ആരോഗ്യ ഭീഷണി മറികടക്കാനാകൂ. രോഗ ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ അത് മറച്ചുവെയ്ക്കാതെ പരിശോധനക്ക് വിധേയരാകണമെന്നും ഇക്കാര്യത്തില്‍ വീഴ്ച പാടില്ലെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു.കൃത്യമായ ഇടവേളകളില്‍ കൈകള്‍ കഴുകി വൃത്തിയാക്കണം. രണ്ട് മാസ്‌കുകളുടെ ശരിയായ ഉപയോഗവും ഉറപ്പാക്കണം. ഏതെങ്കിലും വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളുണ്ടായാല്‍ അടുത്തുള്ള ആരോഗ്യ കേന്ദ്രം, ജില്ലാതല കണ്‍ട്രോള്‍ സെല്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരുമായി ഫോണില്‍ ബന്ധപ്പെടണമെന്നും ഒരു കാരണവശാലും നേരിട്ട് ആശുപത്രികളില്‍ പോകരുതെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു. ജില്ലാതല കണ്‍ട്രോള്‍ സെല്ലില്‍ വിളിച്ച് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണം.ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.വ്യാഴാഴ്ച (ജൂലൈ 29) മലപ്പുറം ജില്ലയില്‍ രോഗബാധിതരായവരുടെ പ്രാദേശികാടിസ്ഥാനത്തിലുള്ള എണ്ണം ചുവടെ ചേര്‍ക്കുന്നു,എ.ആര്‍ നഗര്‍ 26ആലങ്കോട് 23ആലിപ്പറമ്പ് 48അമരമ്പലം 38ആനക്കയം 55അങ്ങാടിപ്പുറം 57അരീക്കോട് 53ആതവനാട് 33ഊരകം 33ചാലിയാര്‍ 19ചീക്കോട് 10ചേലേമ്പ്ര 42ചെറിയമുണ്ടം 15ചെറുകാവ് 15ചോക്കാട് 18ചുങ്കത്തറ 57എടക്കര 36എടപ്പറ്റ 31എടപ്പാള്‍ 44എടരിക്കോട് 09എടവണ്ണ 26എടയൂര്‍ 55ഏലംകുളം 38ഇരിമ്പിളിയം 45കാലടി 24കാളികാവ് 42കല്‍പകഞ്ചേരി 18കണ്ണമംഗലം 51കരുളായി 33കരുവാരക്കുണ്ട് 59കാവനൂര്‍ 37കീഴാറ്റൂര്‍ 23കീഴുപറമ്പ് 48കോഡൂര്‍ 23കൊണ്ടോട്ടി 26കൂട്ടിലങ്ങാടി 28കോട്ടക്കല്‍ 30കുറുവ 22കുറ്റിപ്പുറം 44കുഴിമണ്ണ 29മക്കരപ്പറമ്പ് 28മലപ്പുറം 62മമ്പാട് 39മംഗലം 30മഞ്ചേരി 92മങ്കട 48മാറാക്കര 56മാറഞ്ചേരി 40മേലാറ്റൂര്‍ 34മൂന്നിയൂര്‍ 20മൂര്‍ക്കനാട് 59മൂത്തേടം 11മൊറയൂര്‍ 03മുതുവല്ലൂര്‍ 09നന്നമ്പ്ര 24നന്നംമുക്ക് 57നിലമ്പൂര്‍ 114നിറമരുതൂര്‍ 37ഒതുക്കുങ്ങല്‍ 24ഒഴൂര്‍ 07പള്ളിക്കല്‍ 30പാണ്ടിക്കാട് 55പരപ്പനങ്ങാടി 22പറപ്പൂര്‍ 57പെരിന്തല്‍മണ്ണ 68പെരുമണ്ണ ക്ലാരി 07പെരുമ്പടപ്പ് 57പെരുവള്ളൂര്‍ 40പൊന്മള 23പൊന്മുണ്ടം 09പൊന്നാനി 54പൂക്കോട്ടൂര്‍ 23പോരൂര്‍ 10പോത്തുകല്ല് 43പുലാമന്തോള്‍ 61പുളിക്കല്‍ 25പുല്‍പ്പറ്റ 14പുറത്തൂര്‍ 09പുഴക്കാട്ടിരി 19താനാളൂര്‍ 32താനൂര്‍ 53തലക്കാട് 25തവനൂര്‍ 09താഴേക്കോട് 30തേഞ്ഞിപ്പലം 13തെന്നല 28തിരുനാവായ 48തിരുവാലി 33തൃക്കലങ്ങോട് 61തൃപ്രങ്ങോട് 19തുവ്വൂര്‍ 11തിരൂര്‍ 47തിരൂരങ്ങാടി 25ഊര്‍ങ്ങാട്ടിരി 76വളാഞ്ചേരി 35വളവന്നൂര്‍ 34വള്ളിക്കുന്ന് 12വട്ടംകുളം 42വാഴക്കാട് 27വാഴയൂര്‍ 31വഴിക്കടവ് 37വെളിയങ്കോട് 24വേങ്ങര 49വെട്ടത്തൂര്‍ 24വെട്ടം 33വണ്ടൂര്‍ 38