ജൂണിലെ ഭക്ഷ്യക്കിറ്റ് ഇന്നു കൂടി, ഓണക്കിറ്റ് 31 മുതൽ
തിരുവനന്തപുരം: ജൂണിലെ സൗജന്യ ഭക്ഷ്യക്കിറ്റ് ഇന്നുകൂടി റേഷൻ കടകൾ വഴി ലഭ്യമാകുമെന്ന് സിവിൽ സപ്ളൈസ് ഡയറക്ടർ അറിയിച്ചു.

28ന് വിതരണം അവസാനിപ്പിക്കാനായിരുന്നു തീരുമാനിച്ചിരുന്നത്. ഓണക്കിറ്റ് വിതരണം 31 മുതൽ ആരംഭിക്കും.