Fincat

കേരളത്തിലെ സഹകരണബാങ്കുകളിൽ നടക്കുന്നത് ഇടതു വലതു സഹകരണ തീവെട്ടിക്കൊള്ളയാണന്നു ശോഭാ സുരേന്ദ്രൻ

എ.ആർ. നഗർ: കേരളത്തിലെ സഹകരണബാങ്കുകളിൽ നടക്കുന്നത് ഇടതു വലതു സഹകരണ തീവെട്ടിക്കൊള്ളയാണന്നു ബി.ജെ.പി. ദേശീയ നിർവാഹകസമിതി അംഗം ശോഭാ സുരേന്ദ്രൻ. എ ആർ നഗർ സഹകരണ ബാങ്കിലെ സാബത്തിക തട്ടിപ്പിനെതിരെ ബി ജെ പി വേങ്ങര മണ്ഡലം പ്രതിക്ഷേധ ധർണ്ണ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അവർ.

1 st paragraph

കള്ളപ്പണം വെളുപ്പിക്കുക, നിക്ഷേപകരറിയാതെ അവരുടെ പണം വകമാറ്റുക, ഇവർ ഈടായിവച്ച ആധാരം ഉപയോഗിച്ചു കോടികൾ തട്ടുക എന്നി വയാണ് സഹകരണ ബാങ്കുകളിൽ നടക്കുന്നത്. കരുവന്നൂർ ബാങ്ക് തട്ടിപ്പ് പുറത്തുവന്നാൽ എ.ആർ. നഗർ ബാങ്ക് തട്ടിപ്പും പുറത്തുവരും. ഉദ്യോഗസ്ഥർമാത്രം വിചാരിച്ചാൽ ഇത്രവലിയ തട്ടിപ്പു നടക്കില്ല. കേരളത്തിലെ വിവിധ സഹകരണബാങ്കുകളിലെ തട്ടിപ്പ് ക്രൈംബ്രാഞ്ച് അന്വേഷിച്ചാൽ പോരെന്നും സി.ബി .ഐ.യും ഇ.ഡി.യും അന്വേ ഷിക്കണമെന്നും ആവശ്യപ്പെട്ടു.

2nd paragraph

സഹകരണ ബാങ്ക് തട്ടിപ്പുകളിൽ കടകംപള്ളി സുരേന്ദ്രനും എ.സി. മൊയ്യ്തീനും സഹകരണ രജിസ്ട്രാർക്കും പങ്കുണ്ടെന്നും ശോഭാ സുരേന്ദ്രൻ ആരോപിച്ചു.ബി.ജെ.പി. വേങ്ങര നിയോ ജകമണ്ഡലം പ്രസിഡൻറ് വി .എൻ. ജയകൃഷ്ണൻ അധ്യക്ഷത വഹിച്ചു.ജില്ലാസെക്രട്ടറി പി. സുബ്ര ഹ്മണ്യൻ, മഹിളാമോർച്ച ജില്ലാപ്രസിഡൻറ് ദീപ പുഴയ്ക്കൽ, മീഡിയാ കൺവീനർ മഠത്തിൽ രവി, അർജുൻ മേച്ചേരി, സി. സുകുമാരൻ, എം. ചന്ദ്രൻ, ദേവ പ്രസാദ് എന്നിവർ പ്രസംഗിച്ചു.