റെയില്‍പാളത്തില്‍ സ്‌ഫോടക വസ്തു കണ്ടെത്തി
കോഴിക്കോട്: കോഴിക്കോട് കല്ലായിയില്‍ റെയില്‍ പാളത്തില്‍ സ്‌ഫോടക വസ്തു കണ്ടെത്തി. കല്ലായി സിമന്റ് യാര്‍ഡിലേക്കുള്ള പാളത്തിലാണ് സ്‌ഫോടക വസ്തു കണ്ടെത്തിയത്.

രാവിലെ 7.45 ഓടെ റെയില്‍വേ ജീവനക്കാര്‍ നടത്തിയ പരിശോധനയിലാണ് സ്ഫോടക വസ്തു കണ്ടെത്തിയത്. പോലീസും ബോംബ് സ്‌ക്വാഡും സ്ഥലത്ത് പരിശോധന നടത്തുകയാണ്. പാളത്തിനു സമീപമുള്ള വീട്ടിലും പോലീസ് പരിശോധന നടത്തുകയാണ്.