മലപ്പുറം ജില്ലയില്‍ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് ഉയരുന്നുടി.പി.ആര്‍ 17.26 ശതമാനം; 3,670 പേര്‍ക്ക് രോഗബാധ; 1,838 പേര്‍ക്ക് രോഗമുക്തി
നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 3,526 പേര്‍ക്ക്ആരോഗ്യ പ്രവര്‍ത്തകര്‍ 03ഉറവിടമറിയാതെ രോഗബാധ 63 പേര്‍ക്ക്രോഗബാധിതരായി ചികിത്സയില്‍ 25,624 പേര്‍ആകെ നിരീക്ഷണത്തിലുള്ളത് 65,696 പേര്‍
മലപ്പുറം ജില്ലയില്‍ കോവിഡ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് ഉയരുന്നു. വെള്ളിയാഴ്ച (2021 ജൂലൈ 30) 17.26 ശതമാനമാണ് ജില്ലയില്‍ ടി.പി.ആര്‍ രേഖപ്പെടുത്തിയതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു.
3,670 പേര്‍ക്ക് കോവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. 1,838 പേര്‍ വെള്ളിയാഴ്ച രോഗവിമുക്തരായി. ഇതോടെ ജില്ലയില്‍ വിദഗ്ധ പരിചരണത്തിനു ശേഷം കോവിഡ് വിമുക്തരായവരുടെ എണ്ണം 3,74,360 ആയതായും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ വ്യക്തമാക്കി.
രോഗികളുമായി നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ വൈറസ്ബാധിതരാകുന്നവര്‍ ജില്ലയില്‍ വര്‍ധിക്കുകയാണ്. വെള്ളിയാഴ്ച 3,562 പേര്‍ക്കാണ് ഇത്തരത്തില്‍ നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്. 63 പേര്‍ക്ക് ഉറവിടമറിയാതെയാണ് രോഗബാധ. ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മൂന്ന് പേര്‍ക്കും വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയ 15 പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് ജില്ലയില്‍ തിരിച്ചെത്തിയ 63 പേര്‍ക്കും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ജില്ലയിലിപ്പോള്‍ 65,696 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.
കോവിഡ് ബാധിതരായി ചികിത്സയില്‍ കഴിയുന്നത് 25,624 പേരാണ്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 749 പേരും വിവിധ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളില്‍ 470 പേരും 148 പേര്‍ കോവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളിലുമാണ്. തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്കു കീഴിലുള്ള പ്രത്യേക താമസ കേന്ദ്രങ്ങളായ ഡൊമിസിലിയറി കെയര്‍ സെന്ററുളില്‍ 418 പേരും ശേഷിക്കുന്നവര്‍ വീടുകളിലും മറ്റുമായും നിരീക്ഷണത്തില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ 1,527 പേരാണ് കോവിഡ് ബാധിതരായി മരിച്ചത്.
രോഗലക്ഷണങ്ങളുള്ളവര്‍ പരിശോധനയ്ക്ക് വിധേയരാകണം: ജില്ലാ മെഡിക്കല്‍ ഓഫീസര്‍മലപ്പുറം ജില്ലയില്‍ കോവിഡ് വ്യാപന നിരക്ക് വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ അതീവ ജാഗ്രത തുടരണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അഭ്യര്‍ഥിച്ചു. രോഗലക്ഷണങ്ങളുള്ളവരും കോവിഡ് ബാധിതരുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവരും നിരീക്ഷണത്തില്‍ കഴിയുകയും കോവിഡ് പരിശോധനയ്ക്ക് വിധേയരാകുകയും ചെയ്യണം. സമ്പര്‍ക്ക വിവരം മറച്ചുവെക്കുന്നത് പൊതുജനാരോഗ്യത്തിനു വെല്ലുവിളിയാകുമെന്ന് എല്ലാവരും തിരിച്ചറിയണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു.
ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളില്‍ വരുത്തിയ ഇളവുകള്‍ ഒരു കാരണവശാലും ദുരുപയോഗം ചെയ്യരുത്. വൈറസ് ബാധയേല്‍ക്കാനുള്ള സാധ്യത സജീവമായി നിലനില്‍ക്കുകയാണ്. ഈ ഘട്ടത്തില്‍ ആരോഗ്യ ജാഗ്രത പാലിക്കുന്നതിലൂടെ മാത്രമെ സ്വയരക്ഷയും കുടുംബത്തിന്റെ ആരോഗ്യ സംരക്ഷണവും ഉറപ്പാക്കാനാകൂ. വീടുകളില്‍ നിന്ന് പുറത്തിറങ്ങുന്നവര്‍ ജാഗ്രതാ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം. രണ്ട് മാസ്‌കുകളുടെ ശരിയായ ഉപയോഗം അത്യാവശ്യമാണ്. സാമൂഹ്യ അകലം ഉറപ്പാക്കുന്നതിലും കൈകള്‍ സോപ്പും വെള്ളവുമുപയോഗിച്ചോ സാനിറ്റൈസര്‍ ഉപയോഗിച്ചോ കൃത്യമായ ഇടവേളകളില്‍ കഴുകി വൃത്തിയാക്കുന്നതിലും വീഴ്ച പാടില്ല.
വീടുകളില്‍ അതീവ ജാഗ്രത തുടരണം. രോഗ വ്യാപനം തടയാനുള്ള പ്രവര്‍ത്തനങ്ങളുമായി പൊതുജനങ്ങള്‍ പൂര്‍ണ്ണമായും സഹകരിക്കണം.ഏതെങ്കിലും വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളുണ്ടായാല്‍ അടുത്തുള്ള ആരോഗ്യ കേന്ദ്രം, ജില്ലാതല കണ്‍ട്രോള്‍ സെല്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരുമായി ഫോണില്‍ ബന്ധപ്പെടണം. ഒരു കാരണവശാലും നേരിട്ട് ആശുപത്രികളില്‍ പോകരുത്. ജില്ലാതല കണ്‍ട്രോള്‍ സെല്ലില്‍ വിളിച്ച് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു.
ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.വെള്ളിയാഴ്ച (2021 ജൂലൈ 30) മലപ്പുറം ജില്ലയില്‍ രോഗബാധിതരായവരുടെ പ്രാദേശികാടിസ്ഥാനത്തിലുള്ള എണ്ണം ചുവടെ ചേര്‍ക്കുന്നു,എ.ആര്‍ നഗര്‍ 44ആലങ്കോട് 45ആലിപ്പറമ്പ് 42അമരമ്പലം 75ആനക്കയം 57അങ്ങാടിപ്പുറം 19അരീക്കോട് 58ആതവനാട് 30ഊരകം 53ചാലിയാര്‍ 24ചീക്കോട് 31ചേലേമ്പ്ര 12ചെറിയമുണ്ടം 23ചെറുകാവ് 31ചോക്കാട് 20ചുങ്കത്തറ 50എടക്കര 24എടപ്പറ്റ 34എടപ്പാള്‍ 45എടരിക്കോട് 23എടവണ്ണ 64എടയൂര്‍ 27ഏലംകുളം 46ഇരിമ്പിളിയം 16കാലടി 39കാളികാവ് 45കല്‍പകഞ്ചേരി 09കണ്ണമംഗലം 31കരുളായി 14കരുവാരക്കുണ്ട് 47കാവനൂര്‍ 40കീഴാറ്റൂര്‍ 53കീഴുപറമ്പ് 39കോഡൂര്‍ 35കൊണ്ടോട്ടി 75കൂട്ടിലങ്ങാടി 19കോട്ടക്കല്‍ 44കുറുവ 11കുറ്റിപ്പുറം 39കുഴിമണ്ണ 14മക്കരപ്പറമ്പ് 21മലപ്പുറം 70മമ്പാട് 20മംഗലം 28മഞ്ചേരി 81മങ്കട 54മാറാക്കര 47മാറഞ്ചേരി 34മേലാറ്റൂര്‍ 25മൂന്നിയൂര്‍ 21മൂര്‍ക്കനാട് 57മൂത്തേടം 31മൊറയൂര്‍ 30മുതുവല്ലൂര്‍ 15നന്നമ്പ്ര 16നന്നംമുക്ക് 21നിലമ്പൂര്‍ 54നിറമരുതൂര്‍ 14ഒതുക്കുങ്ങല്‍ 31ഒഴൂര്‍ 10പള്ളിക്കല്‍ 43പാണ്ടിക്കാട് 81പരപ്പനങ്ങാടി 24പറപ്പൂര്‍ 34പെരിന്തല്‍മണ്ണ 50പെരുമണ്ണ ക്ലാരി 10പെരുമ്പടപ്പ് 38പെരുവള്ളൂര്‍ 31പൊന്മള 10പൊന്മുണ്ടം 12പൊന്നാനി 62പൂക്കോട്ടൂര്‍ 30പോരൂര്‍ 18പോത്തുകല്ല് 31പുലാമന്തോള്‍ 60പുളിക്കല്‍ 39പുല്‍പറ്റ 10പുറത്തൂര്‍ 32പുഴക്കാട്ടിരി 11താനാളൂര്‍ 23താനൂര്‍ 15തലക്കാട് 23തവനൂര്‍ 37താഴേക്കോട് 54തേഞ്ഞിപ്പലം 16തെന്നല 18തിരുനാവായ 27തിരുവാലി 17തൃക്കലങ്ങോട് 42തൃപ്രങ്ങോട് 44തുവ്വൂര്‍ 21തിരൂര്‍ 52തിരൂരങ്ങാടി 80ഊര്‍ങ്ങാട്ടിരി 24വളാഞ്ചേരി 62വളവന്നൂര്‍ 31വള്ളിക്കുന്ന് 25വട്ടംകുളം 33വാഴക്കാട് 26വാഴയൂര്‍ 22വഴിക്കടവ് 29വെളിയങ്കോട് 18വേങ്ങര 71വെട്ടത്തൂര്‍ 43വെട്ടം 23വണ്ടൂര്‍ 41