പ്രസ് ക്ലബിൻ്റെ പേരിൽ വ്യാജ ഭാരവാഹി പട്ടിക: നിയമ നടപടി സ്വീകരിക്കും
തിരൂർ: തിരൂർ പ്രസ് ക്ലബിൻ്റെ പേര് ഉപയോഗിച്ച് വ്യാജ പ്രചാരണം നടത്തിയവർക്കെതിരെ നിയമ നടപടി സ്വീകരിക്കാൻ പ്രസ് ക്ലബ് കമ്മിറ്റി തീരുമാനിച്ചു. 27 ന് നടന്ന തിരൂർ പ്രസ് ക്ലബ് തെരഞ്ഞെടുപ്പ് നിയമസാധുതയുള്ള രജിസ്ട്രേഡ് ബൈലോ അനുസരിച്ചുള്ളതായിരുന്നു. ഔദ്യോഗികമായി റിട്ടേണിങ്ങ് ഓഫീസർമാർ പ്രഖ്യാപിച്ച ഭരണ സമിതിയുടെ ആദ്യ യോഗത്തിൽ പങ്കെടുത്ത ഭാരവാഹികളായവർ സമാന്തര യോഗത്തിൽ പങ്കെടുത്ത സംഭവത്തിൽ നടപടി സ്വീകരിക്കും.

പ്രസ് ക്ലബിൻ്റെ പേരിൽ അംഗങ്ങൾ പോലുമല്ലാത്തവരെ ചേർത്ത് വ്യാജ ഭാരവാഹി പട്ടിക പ്രചരിപ്പിച്ച മാധ്യമ സ്ഥാപനങ്ങൾക്കും വ്യക്തികൾക്കുമെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും പ്രസിഡൻ്റ് എം പി റാഫി, ജനറൽ സെക്രട്ടറി സഫീർ ബാബു എന്നിവർ അറിയിച്ചു.