ഡോക്ടർക്ക് നേരെ ആക്രമണം: പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പൊന്നാനിയിൽ വാക്സിനേഷൻ നിർത്തിവെച്ചു.
പൊന്നാനി: വെളിയംകോട് പ്രഥമികാരോഗ്യ കേന്ദ്രത്തിത്തിലെ അസിസ്റ്റൻ്റ് സർജൻ ഡോ.മുഹമ്മദ് റമീസിനെ അക്രമിച്ച പ്രതികളെ ഉടൻ അറസ്റ്റു ചെയ്യണമെന്നാവശ്യപ്പെട്ട് കേരള ഗവ: മെഡിക്കൽ ഓഫീസർ അസോസിയേഷൻ്റെ (KGMOA) പ്രതിഷേധം ശക്തം.

പ്രതിഷേധത്തിൻ്റെ ഭാഗമായി പൊന്നാനി താലൂക്ക് ആശുപത്രി, മാതൃശിശു ആശുപത്രി എന്നിവടങ്ങളിൽ എമർജൻസി രോഗികളുടെ ചികിത്സ മാത്രമേ ഉണ്ടാകുകയുള്ളൂ. പൊന്നാനി താലൂക്കിലെ മുഴുവൻ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേയും വാസ്കിനേഷൻ ഉൾപ്പെടെ മറ്റുള്ള എല്ലാ സർവീസും നിർത്തിവെച്ചു.

നാളെ മുതൽ അറസ്റ്റ് ഉണ്ടാകുന്നതുവരെ ജില്ലയിലെ മുഴുവൻ കേന്ദ്രങ്ങളിലേയും വാക്സിനേഷൻ നിർത്തിവെക്കുമെന്നും KGMOA അറിയിച്ചു.