കുറുക്കോളി മൊയ്തീൻ എം.എൽ.എ ക്ക് സോളിഡാരിറ്റിയുടെ ആദരം
കല്പകഞ്ചേരി: കുറുക്കോളി മൊയ്തീൻ എം.എൽ.എ യെ സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് പുത്തനത്താണി ഏരിയ ‘സിഗ്നേച്ചർ’ നൽകി ആദരിച്ചു. നിയമസഭാ അംഗമായി തെരഞ്ഞടുക്കപ്പെടുകയും തുടർന്ന് ശ്രദ്ധേയ ഇടപെടലുകൾ നടത്തുകയും ചെയ്തത് പരിഗണിച്ചാണ് ആദരിച്ചത്.

സോളിഡാരിറ്റി പുത്തനത്താണി ഏരിയ സെക്രട്ടറി എ. പി ത്വയ്യിബ് പൊന്മുണ്ടം ഉപഹാരം കൈമാറി. ഏരിയ പ്രസിഡന്റ് റിയാസ് കാട്ടിലങ്ങാടി, പി.ടി. സൽമാൻ, ടി. ഇഖ്ബാൽ, കെ.സി സിദ്ധീഖ് ഹസ്സൻ, മുർഷിദ് വളവന്നൂർ, എം.സി ഫവാസ്, ടി. പി ജവാദ്, ഫതഹ് കുറുക്കോൾ എന്നിവർ സംബന്ധിച്ചു.