70 ലക്ഷത്തിന്റെ സ്വർണം പിടികൂടി
കരിപ്പൂർ : കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 1.589 ഗ്രാം സ്വർണം എയർ കസ്റ്റംസ് ഇന്റലിജൻസ് വിഭാഗം പിടികൂടി. വിമാനത്തിന്റെ സീറ്റിനടിയിൽ ഒളിപ്പിച്ചുവെച്ച നിലയിൽ ഒരുകിലോ സ്വർണവും കരിപ്പൂരിലെത്തിയ യാത്രക്കാരനിൽനിന്ന് 589 ഗ്രാം സ്വർണവുമാണ് പിടികൂടിയത്.
ദുബായിൽനിന്നെത്തിയ എസ്ജി9,711 സ്പൈസ്ജറ്റ് വിമാനത്തിന്റെ സീറ്റിനടിയിൽനിന്നാണ് ഒളിപ്പിച്ചുവെച്ച നിലയിൽ ഒരുകിലോ സ്വർണം കണ്ടെത്തിയത്. മാഹി സ്വദേശി അബ്ദുൽ നാസറാണ് പിടിയിലായത്.
ഗുളിക രൂപത്തിലാക്കി ശരീരത്തിൽ ഒളിപ്പിച്ച് 589 ഗ്രാം സ്വർണമാണ് ഇയാൾ കടത്താൻ ശ്രമിച്ചത്. എയർ ഇന്ത്യാ എക്സ്പ്രസിന്റെ ഐഎക്സ് 346 ദുബായി വിമാനത്തിലാണ് ഇയാൾ കരിപ്പൂരിലെത്തിയത്.
സ്വർണത്തിന് 70 ലക്ഷം രൂപ വിലവരും.കസ്റ്റംസ് അസി.കമ്മിഷണർ ടി.എ. കിരൺ, സൂപ്രണ്ടുമാരായ ഗംഗൻദീപ് രാജ്, എം. ഉമാദേവി, വിജയ ടി.എൻ, ഇൻസ്പെക്ടർമാരായ ടി.എസ്. അഭിലാഷ്, രോഹിത്ത് എന്നിവരാണ് സ്വർണം പിടികൂടിയത്.