ദേശീയപാതയിൽ ലോറി ജീപ്പിലിടിച്ചു അപകടം, 5 പേർക്ക് ഗുരുതര പരിക്ക്.
കൊണ്ടോട്ടി: പാലക്കാട് കോഴിക്കോട് ദേശീയപാതയിൽ മോങ്ങം അങ്ങാടിക്ക് സമീപം ലോറിയും ജീപ്പും കൂട്ടിയിടിച്ച് അപകടം. ജീപ്പിൽ ഉണ്ടായിരുന്ന 5 പേർക്കും ഗുരുതര പരുക്ക്.

വിമാനത്താവളത്തിൽ നിന്നു ജീപ്പിൽ മടങ്ങുന്നതിനിടെ പാലക്കാട് വല്ലപ്പുഴ സ്വദേശികളാണ് അപകടത്തിൽപ്പെട്ടത്. പരുക്കേറ്റവരെ മഞ്ചേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചുപുലർച്ചെ നാലരയോടെയായിരുന്നു അപകടം. ലോറി ഡ്രൈവർ ഉറങ്ങിയതാണ് അപകടകാരണം.