കോവിഡ് 19: മലപ്പുറം ജില്ലയില്‍ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 14.65 ശതമാനം1,925 പേര്‍ക്ക് വൈറസ് ബാധ; 2,653 പേര്‍ക്ക് രോഗമുക്തി

നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 1,885 പേര്‍ആരോഗ്യ പ്രവര്‍ത്തകര്‍ 0ഉറവിടമറിയാതെ 32 പേര്‍ക്ക്രോഗബാധിതരായി ചികിത്സയില്‍ 26,609 പേര്‍

ആകെ നിരീക്ഷണത്തിലുള്ളത് 64,291 പേര്‍മലപ്പുറം ജില്ലയില്‍ തിങ്കളാഴ്ച (2021 ഓഗസ്റ്റ് രണ്ട്) 14.65 ശതമാനം കോവിഡ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് രേഖപ്പെടുത്തിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 1,925 പേര്‍ക്കാണ് തിങ്കളാഴ്ച വൈറസ്ബാധ സ്ഥിരീകരിച്ചത്. 2,653 പേര്‍ കോവിഡ് ബാധക്കുശേഷം രോഗമുക്തരായി. ഇതോടെ വിദഗ്ധ പരിചരണത്തിനു ശേഷം ജില്ലയില്‍ കോവിഡ് വിമുക്തരായി സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തിയവരുടെ എണ്ണം 3,82,505 പേരായി. രോഗബാധ സ്ഥിരീകരിച്ചവരില്‍ 1,885 പേര്‍ രോഗികളുമായി നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ വൈറസ് ബാധിതരായവരാണ്. 32 പേര്‍ക്ക് വൈറസ്ബാധയുണ്ടായതിന്റെ ഉറവിടം കണ്ടെത്താനായിട്ടില്ല. വിദേശത്തു നിന്നെത്തിയ ഒരാള്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് ജില്ലയില്‍ തിരിച്ചെത്തിയ ഏഴ് പേര്‍ക്കും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. 64,291 പേര്‍ ജില്ലയില്‍ ഇപ്പോള്‍ നിരീക്ഷണത്തില്‍ കഴിയുന്നു.

26,609 പേരാണ് ജില്ലയിലിപ്പോള്‍ കോവിഡ് ബാധിതരായി ചികിത്സയിലുള്ളത്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 785 പേരും കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ 521 പേരും 162 പേര്‍ കോവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളിലുമാണ്. തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്കു കീഴിലുള്ള പ്രത്യേക താമസ കേന്ദ്രങ്ങളായ ഡൊമിസിലിയറി കെയര്‍ സെന്ററുളില്‍ 444 പേരും ശേഷിക്കുന്നവര്‍ വീടുകളിലും മറ്റുമായും നിരീക്ഷണത്തില്‍ കഴിയുന്നു.

ജില്ലയില്‍ ഇതുവരെ 1,565 പേരാണ് കോവിഡ് ബാധിതരായി മരിച്ചത്.

ആരോഗ്യ സംരക്ഷണം സാമൂഹ്യ ഉത്തരവാദിത്തം: ജില്ലാ മെഡിക്കല്‍ ഓഫീസര്‍മലപ്പുറം ജില്ലയില്‍ കോവിഡ് 19 വൈറസ് വ്യാപനത്തിന് തടയിടാന്‍ ആരോഗ്യ ജാഗ്രത കര്‍ശനമായി പാലിക്കണമെന്നും പൊതുജനാരോഗ്യ സംരക്ഷണം സാമൂഹ്യ ഉത്തരവാദിത്തമായി ഏറ്റെടുക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അഭ്യര്‍ഥിച്ചു.

വൈറസ് ബാധയേല്‍ക്കാനുള്ള സാധ്യത സജീവമായി നില്‍ക്കുകയാണ്. പൊതു സമ്പര്‍ക്കത്തില്‍ നിന്ന് പരമാവധി മാറി നില്‍ക്കുന്നതിലൂടെ കോവിഡ് വ്യാപനം വലിയയളവില്‍ ചെറുക്കാനാകും. അത്യാവശ്യ ഘട്ടങ്ങളില്ലാതെ ഒരു കാരണവശാലും വീടുകളില്‍ നിന്ന് പുറത്തിറങ്ങരുതെന്നും വീടുകളില്‍ അതീവ ജാഗ്രത തുടരണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ആവര്‍ത്തിച്ച് അറിയിച്ചു. ഏതെങ്കിലും വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളുണ്ടായാല്‍ അടുത്തുള്ള ആരോഗ്യ കേന്ദ്രം, ജില്ലാതല കണ്‍ട്രോള്‍ സെല്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരുമായി ഫോണില്‍ ബന്ധപ്പെടണമെന്നും ഒരു കാരണവശാലും നേരിട്ട് ആശുപത്രികളില്‍ പോകരുത്. ജില്ലാതല കണ്‍ട്രോള്‍ സെല്ലില്‍ വിളിച്ച് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണം.ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.

മലപ്പുറം ജില്ലയില്‍ തിങ്കളാഴ്ച (2021 ഓഗസ്റ്റ് 02) പ്രാദേശികാടിസ്ഥാനത്തില്‍ രോഗബാധിതരായവര്‍എ.ആര്‍ നഗര്‍ 08ആലങ്കോട് 18ആലിപ്പറമ്പ് 27അമരമ്പലം 30ആനക്കയം 30അങ്ങാടിപ്പുറം 19അരീക്കോട് 31ആതവനാട് 08ഊരകം 19ചാലിയാര്‍ 39ചീക്കോട് 12ചേലേമ്പ്ര 07ചെറിയമുണ്ടം 12ചെറുകാവ് 09ചോക്കാട് 17ചുങ്കത്തറ 21എടക്കര 10എടപ്പറ്റ 05എടപ്പാള്‍ 17എടരിക്കോട് 07എടവണ്ണ 17എടയൂര്‍ 13ഏലംകുളം 18ഇരിമ്പിളിയം 14കാലടി 04കാളികാവ് 05കല്‍പകഞ്ചേരി 14കണ്ണമംഗലം 11കരുളായി 05കരുവാരക്കുണ്ട് 07കാവനൂര്‍ 07കീഴാറ്റൂര്‍ 12കീഴുപറമ്പ് 02കോഡൂര്‍ 15കൊണ്ടോട്ടി 23കൂട്ടിലങ്ങാടി 45കോട്ടക്കല്‍ 14കുറുവ 74കുറ്റിപ്പുറം 14കുഴിമണ്ണ 23മക്കരപ്പറമ്പ് 10മലപ്പുറം 42മമ്പാട് 17മംഗലം 26മഞ്ചേരി 79മങ്കട 31മാറാക്കര 10മാറഞ്ചേരി 15മേലാറ്റൂര്‍ 24മൂന്നിയൂര്‍ 12മൂര്‍ക്കനാട് 10മൂത്തേടം 03മൊറയൂര്‍ 17മുതുവല്ലൂര്‍ 17നന്നമ്പ്ര 03നന്നംമുക്ക് 07നിലമ്പൂര്‍ 101നിറമരുതൂര്‍ 25ഒതുക്കുങ്ങല്‍ 10ഒഴൂര്‍ 03പള്ളിക്കല്‍ 12പാണ്ടിക്കാട് 20പരപ്പനങ്ങാടി 06പറപ്പൂര്‍ 19പെരിന്തല്‍മണ്ണ 40പെരുമണ്ണ ക്ലാരി 03പെരുമ്പടപ്പ് 16പെരുവള്ളൂര്‍ 31പൊന്മള 13പൊന്മുണ്ടം 02പൊന്നാനി 30പൂക്കോട്ടൂര്‍ 13പോരൂര്‍ 08പോത്തുകല്ല് 11പുലാമന്തോള്‍ 20പുളിക്കല്‍ 23പുല്‍പ്പറ്റ 05പുറത്തൂര്‍ 01പുഴക്കാട്ടിരി 08താനാളൂര്‍ 20താനൂര്‍ 25തലക്കാട് 12തവനൂര്‍ 13താഴേക്കോട് 10തേഞ്ഞിപ്പലം 19തെന്നല 01തിരുനാവായ 15തിരുവാലി 11തൃക്കലങ്ങോട് 20തൃപ്രങ്ങോട് 12തുവ്വൂര്‍ 08തിരൂര്‍ 25തിരൂരങ്ങാടി 14ഊര്‍ങ്ങാട്ടിരി 05വളാഞ്ചേരി 16വളവന്നൂര്‍ 17വള്ളിക്കുന്ന് 19വട്ടംകുളം 07വാഴക്കാട് 37വാഴയൂര്‍ 13വഴിക്കടവ് 84വെളിയങ്കോട് 13വേങ്ങര 37വെട്ടത്തൂര്‍ 08വെട്ടം 07വണ്ടൂര്‍ 31