Fincat

ആഗസ്ത് മുതൽ വാക്സിനേഷൻ കൂടുതൽ വേഗത്തിലാക്കും; കേന്ദ്രആരോഗ്യമന്ത്രി

ന്യൂഡൽഹി: രാജ്യത്തെ കൊവിഡ് വാക്സിനേഷൻ തോത് വർധിപ്പിക്കുമെന്ന് ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ അറിയിച്ചു. കൊവിഷിൽഡ്, കൊവാക്സീൻ എന്നിവയുടെ ഉത്പാദനം വർധിപ്പിക്കാനുള്ള നടപടികൾ ഈ മാസം പൂർത്തിയാവും എന്നാണ് വാക്സീൻ കമ്പനികൾ അറിയിച്ചിട്ടുള്ളത്. കഴിഞ്ഞ മാസത്തിൽ 13 കോടി വാക്സീൻ രാജ്യത്താകെ വിതരണം ചെയ്തു ഇനി ഈ മാസം മുതൽ വാക്സിനേഷൻ ഇതിലും കൂടുതലാക്കാനാണ് ശ്രമം – മൻസൂഖ് മണ്ഡവ്യ പറഞ്ഞു.സെറം ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ കൊവിഷിൽഡ്, ഭാരത് ബയോടെക്കിൻ്റെ കൊവാക്സീൻ, ഡോ.റെഡ്ഡീസ് ഉത്പാദിപ്പിക്കുന്ന റഷ്യൻ വാക്സീൻ സ്പുട്നിക് വി എന്നിവയാണ് നിലവിൽ രാജ്യത്തെ വാക്സീനേഷനായി ഉപയോഗിക്കുന്നത്.

1 st paragraph

അമേരിക്കൻ നിർമ്മിത വാക്സീനായ മോഡേണ വാക്സീൻ ഇന്ത്യയിൽ ഇറക്കുമതി ചെയ്ത് ഉപയോഗിക്കാൻ കഴിഞ്ഞ മാസം സിപ്ല കമ്പനിക്ക് കേന്ദ്രസർക്കാർ അനുമതി നൽകിയിരുന്നു. എന്നാൽ ഇതുവരെ മൊഡേണ വാക്സീൻ ഇന്ത്യയിൽ ലഭ്യമായിട്ടില്ല.ഇന്ത്യൻ കമ്പനിയായ സൈഡസ് കാഡില വികസിപ്പിച്ച സൈക്കോവ് ഡിയാണ് ഉടനെ അനുമതി കിട്ടുമെന്ന് പ്രതീക്ഷിക്കുന്ന വാക്സീൻ.

2nd paragraph

ഇതോടൊപ്പം കോർബീവാക്സീൻ കൂടെ ആഗസ്റ്റ് – സെപ്തംബർ മാസങ്ങളിലായി വിപണിയിലെത്തും എന്നാണ് പ്രതീക്ഷിക്കുന്നത്.ഇതോടൊപ്പം സ്പുട്നിക് വി വാക്സീൻ ഉത്പാതനം സെറം ഇൻസ്റ്റിറ്റൂട്ട് ഉടനെ ആരംഭിക്കും. പുതിയ വാക്സീനുകൾ എത്തുകയും നിലവിലുള്ള വാക്സീൻ ഉത്പാദനം വർധിപ്പിക്കുകയും ചെയ്യുന്നതോടെ കൂടുതൽ വാക്സീൻ ലഭ്യമാവും എന്ന പ്രതീക്ഷയിലാണ് കേന്ദ്രസർക്കാർ.