യുഎഇയില്‍ 16 വയസ്സ് കഴിഞ്ഞ വിദ്യാര്‍ത്ഥികള്‍ക്ക് വാക്സിന്‍ നിര്‍ബന്ധം.
അബുദാബി: യുഎഇയില്‍ 16 വയസ്സ് കഴിഞ്ഞ വിദ്യാര്‍ത്ഥികള്‍ക്ക് കോവിഡ് 19 വാക്സിന്‍ നിര്‍ബന്ധമാക്കുന്നു. അവധി കഴിഞ്ഞ് സ്‌കൂള്‍ തുറക്കുമ്പോള്‍ 16 വയസ് തികഞ്ഞവര്‍ വാക്സിന്‍ എടുത്തിരിക്കണം.

സ്‌കൂള്‍ തുറന്നതിന് ശേഷമാണ് 16 വയസ് തികയുന്നതെങ്കില്‍ ആദ്യ ഡോസ് ജന്മദിനം കഴിഞ്ഞ് നാല് ആഴ്ചയ്ക്കകം എടുത്തിരിക്കണം. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായാണ് സ്‌കൂളുകളില്‍ എത്തിയുള്ള പഠനത്തിന് വാക്സിന്‍ നിര്‍ബന്ധമാക്കുന്നത്.

സ്‌കൂളിലെ അധ്യാപകരടക്കമുള്ളവരും, മറ്റ് സ്റ്റാഫുകളും, സന്ദര്‍ശകരും വാക്സിനെടുത്തിരിക്കണം. അബുദാബി ദുരന്ത നിവാരണ സമിതിയുടെ നിര്‍ദേശ പ്രകാരമാണിത്