സി ബി എസ് ഇ പത്താം ക്ലാസ് ഫലം പ്രഖ്യാപിച്ചു, 99.04 വിജയശതമാനം
ന്യൂഡൽഹി: സി ബി എസ് ഇ പത്താം ക്ലാസ് ഫലം പ്രഖ്യാപിച്ചു. ഇക്കൊല്ലത്തെ വിജയ ശതമാനം 99.04 ആണ്. രജിസറ്റർ ചെയ്ത 20,97,128 പേരിൽ 20,76,997 പേർ വിജയിച്ചു. 99.99 വിജയശതമാനത്തോടെ തിരുവനന്തപുരം മേഖലയാണ് രാജ്യത്ത് ഒന്നാമത്. കേന്ദ്രീയ വിദ്യാലയങ്ങളിൽ 100 ശതമാനം വിജയം. വിജയശതമാനത്തിൽ പെൺകുട്ടികളാണ് മുന്നിൽ. 99.24 ശതമാനം. ആൺകുട്ടികളുടെ വിജയശതമാനം 98.89 ആണ് .cbseresults.nic.in, cbse.gov.in, cbse.nic.in എന്നീ വെബ്‌സൈറ്റുകള്‍ വഴി പരീക്ഷാഫലം അറിയാം.

20 ലക്ഷത്തോളം വിദ്യാര്‍ത്ഥികളാണ് 10-ാം ക്ലാസ് പരീക്ഷയ്ക്കായി ഇത്തവണ രജിസ്റ്റര്‍ ചെയ്തത്. കേരളത്തിൽ എഴുപതിനായിരത്തോളം പേരാണ് രജിസ്റ്റർ ചെയ്തത്. കൊവിഡ് സാഹചര്യത്തിൽ പത്താംക്ളാസ് ബോർഡ് പരീക്ഷ റദ്ദാക്കിയതിനാൽ സ്കൂളിൽ നടത്തിയ പ്രീ-ബോർഡ് പരീക്ഷ, യൂണിറ്റ് പരീക്ഷ, അർദ്ധവാർഷിക പരീക്ഷ, ഇന്റേണൽ അസസ്മെന്റ് തുടങ്ങിയവയുടെ മാർക്ക് കണക്കാക്കിയായിരുന്നു മൂല്യ നിർണയം.