സെപ്റ്റംബര്‍ മുതൽ പഴയ ഫോണുകള്‍ക്ക് സൈന്‍ഇന്‍ അനുവദിക്കില്ലെന്ന് ഗൂഗിൾ
വളരെ പഴയ ആന്‍ഡ്രോയിഡ് വേര്‍ഷനുകളില്‍ പ്രവര്‍ത്തിക്കുന്ന ഫോണുകളില്‍ സെപ്റ്റംബര്‍ 27 മുതല്‍ നേരിട്ട് ഗൂഗിള്‍ സൈന്‍ഇന്‍ സാധ്യമാവില്ലെന്ന് മുന്നറിയിപ്പ്. ജിമെയിലിലേക്ക് പ്രവേശിക്കാനും, സൈന്‍ഇന്‍ ചെയ്ത് യൂട്യൂബ് കാണാനും സാധിക്കില്ല. ആന്‍ഡ്രോയിഡ് 2.3.7 വേര്‍ഷന്‍ വരെയുള്ളതില്‍ പ്രവര്‍ത്തിക്കുന്ന ഫോണുകള്‍ക്കായിരിക്കും പ്രശ്‌നം നേരിടുക.

നിങ്ങളുടെ പഴയ ഫോണിനോ അല്ലെങ്കില്‍ മറ്റ് ഉപകരണങ്ങള്‍ക്കോ പുതിയ ആന്‍ഡ്രോയിഡ് പതിപ്പിലേക്ക് (3.0+) അപ്‌ഡേറ്റ് ചെയ്യാനുള്ള ശേഷിണ്ടെങ്കില്‍ തുടര്‍ന്നും ഗൂഗിളിന്റെ സേവനങ്ങളെല്ലാം ലോഗിന്‍ ചെയ്ത് ഉപയോഗിക്കാം. ഇല്ലെങ്കില്‍ ചില സേവനങ്ങള്‍ക്ക് നിയന്ത്രണം വരും. പുതിയ ആന്‍ഡ്രോയിഡ് പതിപ്പിലേക്ക് പെട്ടെന്ന് മാറുന്നതാണ് നല്ലതെന്നും ഗൂഗിള്‍ അറിയിച്ചു.

ഉപയോക്താക്കളുടെ സുരക്ഷയ്ക്ക് വേണ്ടിയാണിത്. ആന്‍ഡ്രോയിഡ് 2.3.7 അല്ലെങ്കില്‍ അതില്‍ താഴെയുള്ള ആന്‍ഡ്രോയിഡ് പതിപ്പുകള്‍ പ്രവര്‍ത്തിക്കുന്ന ഉപകരണങ്ങളില്‍ 2021 സെപ്റ്റംബര്‍ 27 മുതല്‍ സൈന്‍ ഇന്‍ ചെയ്യാന്‍ അനുവദിക്കില്ലെന്നും കമ്പനി കൂട്ടിച്ചേര്‍ത്തു.

അതേസമയം, ഫോണ്‍ പുതിയ ആന്‍ഡ്രോയിഡ് പതിപ്പിലേക്ക് (3.0+) അപ്‌ഡേറ്റ് ചെയ്യാന്‍ കഴിയുന്നില്ലെങ്കില്‍ ബ്രൗസറുകള്‍ വഴി ജിമെയിലും മറ്റും ആക്‌സസ് ചെയ്യാമെന്നും പറയുന്നു.