കൈത്തക്കര അംഗനവാടി വിദ്യാർത്ഥികൾക്ക് ആദരവും കരിയര്‍ ഗൈഡന്‍സ് ക്ലാസ്സും സംഘടിപ്പിച്ചു
തിരുന്നാവായ: കൈത്തക്കര കുത്തുകല്ല് 136-ാം നമ്പര്‍ അംഗനവാടി പ്രദേശത്തെ പൊതു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥിളെ അംഗനവാടി ലെവല്‍ മോണിറ്ററിങ് & സപ്പോർട്ടിംഗ് കമ്മിറ്റി ഉപഹാരങ്ങൾ നല്‍കി ആദരിച്ചു. കൂടാതെ ഉന്നത വിദ്യാഭ്യാസ മേഖലയിലെ തുടര്‍ പഠന സാധ്യതകള്‍ സംബന്ധിച്ച് കരിയര്‍ ഗൈഡൻസ് ക്ലാസ്സും സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം ടി. വി റംഷിദ ടീച്ചർ പ ഉദ്ഘാടനം ചെയ്തു.

തിരുന്നാവായ ഗ്രാമ പഞ്ചായത്ത് വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർ പേഴ്സൺ വി. സീനത്ത് ജമാൽ അദ്ധ്യക്ഷത വഹിച്ചു. കമറുദ്ദീൻ പരപ്പിൽ കരിയര്‍ ഗൈഡൻസ് ക്ലാസ് നയിച്ചു. എ. മിനി, എടശ്ശേരി മുസ്തഫ, വെട്ടൻ ഹംസക്കുട്ടി, ജാഫര്‍ ഖാന്‍ നടുതൊടി , വി.നന്ദന , അഞ്ജന ശങ്കര്‍, ടി.വി. മിൻഹ ,സഫ്വാന ഷറിൻ, പി.വി. സരസ്വതി എന്നിവർ പ്രസംഗിച്ചു.