അരിക്കൻചോല ഷറഫുദ്ദീൻ നിര്യാതനായി
കോട്ടക്കൽ: എടരിക്കോട് പാലച്ചിറമാട് പരേതരായ അരിക്കൻചോല മമ്മുദുവിൻ്റെയും കദിയാമുവിൻ്റേയും മകൻ ഷറഫുദ്ദീൻ(37) നിര്യാതനായി. പെരുമണ്ണ ക്ലാരി പഞ്ചായത്ത് മുൻ അംഗമാണ്. കലാ സാംസ്ക്കാരിക രംഗത്ത് സജീവമായിരുന്നു.

ദാറുൽ ഹുദ മദ്രസ സെക്രട്ടറി, പൂർവ്വ വിദ്യാർത്ഥി സംഘടന പ്രസിഡൻ്റ്, പാലച്ചിറമാട് യു .പി സ്കൂൾ പി.ടി.എ പ്രസിഡൻറ് സ്ഥാനങ്ങൾ വഹിച്ചു.ഭാര്യ:ജംഷീറ (പെരുമണ്ണ ക്ലാരി പഞ്ചായത്ത് അംഗം). മക്കൾ: സർഫാസ്, സഫറാസ്, സറഫിയ.സഹോദരങ്ങൾ. മജീദ്, അഷറഫ്, അലി, അൻവർ, ഗഫൂർ, മൈമൂന, സീനത്ത്. വ്യാഴാഴ്ച രാവിലെ എട്ടിന് പാലച്ചിറമാട് ബ്രാഞ്ച് മദ്രസയിൽ പൊതുദർശനത്തിന് ശേഷം 9ന് പാലച്ചിറമാട് ജുമാ മസ്ജിദിൽ മറവ് ചെയ്യും.