അവകാശപത്രിക അംഗീകരിക്കുക:എ ഐ എസ് എഫ്
വണ്ടൂര്‍ :വിദ്യാര്‍ത്ഥികളുടെ അവകാശപത്രിക അംഗീകരിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് എ ഐ എസ് എഫ് സംസ്ഥാന വ്യാപകമായി നടത്തിയ ഡി ഇ ഒ ഓഫീസ് മാര്‍ച്ച് വണ്ടൂരില്‍ എ ഐ സ് എഫ് മുന്‍ ദേശീയ കൗണ്‍സിലംഗം കെ ബാബുരാജ് ഉത്ഘാടനം ചെയ്തു. എ ഐ എസ് എഫ് ജില്ല കമ്മിറ്റി അംഗം ദിപു പികെ അധ്യക്ഷത വഹിച്ചു. സിപിഐ ജില്ല എക്‌സിക്യൂട്ടീവ് അംഗം കെ പ്രഭാകരന്‍, എ ഐ വൈ ഫ് മേഖല സെക്രെട്ടറി പി. അരുണ്‍ എന്നിവര്‍ അഭിവാദ്യം ചെയ്തു.

കോവിഡ് 19ന്റെ ഭാഗമായി വിദ്യാഭ്യാസ വായ്പ തിരിച്ചടവിനു മൊറട്ടേറിയം പ്രഖ്യപിക്കുക കേരളത്തിലെ എല്ലാ സര്‍വകലാശാലകളിലും അഡ്മിഷന്‍ കലണ്ടര്‍ എകീകരിക്കുക, റെഗുലര്‍ ക്ലാസ്സ് തുടങ്ങുന്നതിനു മുന്‍പ് മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും വാക്‌സിനേഷന്‍ നല്‍കുന്നതിനുള്ള നടപടികള്‍ സ്വീക്കരിക്കുക തുടങ്ങിയ 30ഇന ആവശ്യങ്ങളടങ്ങിയ അവകാശപത്രിക കേരള മുഖ്യമന്ത്രിക്കും,വിദ്യാഭ്യാസവകുപ്പ് മേധാവികള്‍ക്കും സമര്‍പ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഇന്ന് സംസ്ഥാന വ്യാപകമായി ഡി ഇ ഒ ഓഫീസ് മാര്‍ച്ച് സംഘടിപ്പിച്ചത്. അശ്വതി വി ബി സ്വാഗതവും എന്‍ ഹര്‍ഷാദ് നന്ദിയും പറഞ്ഞു.